
നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പ്രൈവറ്റ് കഴിഞ്ഞ വര്‍ഷമാണ് തിയേറ്ററുകളില്‍ എത്തിയത്. ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച നിരൂപകപ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് വി.കെ ശ്രീരാമന്. പ്രൈവറ്റ് സിനിമ കണ്ടപ്പോള്‍ അടിയന്തരാവസ്ഥക്കാലത്ത് ഇറങ്ങിയ കബനീ നദി ചുവന്നപ്പോള്‍ എന്ന സിനിമ ഓര്മ വന്നുവെന്നും വി കെ ശ്രീരാമന് എഴുതി. ഈ ചിത്രം ശ്രദ്ധിക്കാതെ പോയതിന്റെ വിഷമവും ശ്രീരാമന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പങ്കുവെക്കുന്നുണ്ട്.
ഫെയ്സ്ബുക്ക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇന്നലെ ഉച്ചക്ക് ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ വെച്ച് വെങ്കിടേഷ് രാമകൃഷ്ണനെ കണ്ടു. വെങ്കിടേഷ് തൻ്റെ കൂടെയുള്ള ചെറുപ്പക്കാരനെ എനിക്കു പരിചയപ്പെടുത്തി.ദീപക് ദിയോൺ,സിനിമ സംവിധായകനാണ്.ഇയാൾടെ പുതിയ സിനിമയാണ് PRivAT 'അങ്ങിനെയും ഒരു സിനിമയുണ്ടോ? എന്നു ഞാൻ ചോദിച്ചത് സ്വാഭാവികമായും അയാൾക്കു വിഷമമായിക്കാണും.പിന്നെ വീട്ടിൽ വന്ന് ആ സിനിമ ott യിൽ കണ്ടു.( Manorama Max)
ഇന്ദ്രൻസും മീനാക്ഷിയും ആണ് കഥയിലുടനീളം.വളരെ സീരിയസ്സായ വിഷയം. ഏറെ ശ്രദ്ധാപൂർവ്വം നിർമ്മിച്ചെടുത്ത സിനിമ . മീനാക്ഷിയുടെയും ഇന്ദ്രൻസിൻ്റെയും ഗംഭീര പെർഫോമൻസ്.പണ്ട് അടിയന്തരാവസ്ഥക്കാലത്ത് ഇറങ്ങിയ കമ്പനീനദി ചുവന്നപ്പോൾ ഓർമ്മ വന്നു. ഇങ്ങനെ ഒരു സിനിമ വന്ന തൊന്നും ആരും അറിഞ്ഞമട്ടില്ല.
സീരിയസ്സായ രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് മലയാളി അകന്നു പോവുകയാണെന്നു തോന്നുന്നു.എന്താണാവോ ആരുമിതൊന്നും ശ്രദ്ധിക്കാഞ്ഞത്?
(ഇവിടെ കമൻ്റ് ബോക്സിൽ പലരും കണ്ടെന്നും ചർച്ച ചെയ്തതാണെന്നും എഴുതിക്കാണുന്നു .അപ്പോൾ ഈ സിനിമ കാണാതിരുന്ന കുറ്റം എൻ്റേതു തന്നെ. )






