
ചിറയിന്‍കീഴ്: ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരണമടഞ്ഞു. ചിറയിന്‍കീഴ് ഉണ്ടായ സംഭവത്തില്‍ മരണമടഞ്ഞത് ആണ്. കുട്ടിയുടെ വീട്ടില്‍ നിന്നും പിന്നീട് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ചിറയിന്‍കീഴില്‍ ദിലീപ് അനൂപ് ദമ്പതികളുെട മകന്‍ ദിക്ഷനാണ് മരണമടഞ്ഞത്. പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണമടഞ്ഞത്.
പുലര്‍ച്ചെ ഉറങ്ങുമ്പോള്‍ തന്റെ കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി തന്നെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോകുകയൂം പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുവാന്‍ അറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുട്ടി മരണമടഞ്ഞതിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിെന കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്ത കുട്ടിയായ ദിക്ഷന്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരണമെന്നാണ് സൂചന.
കഴിഞ്ഞദിവസം തൃശൂരിലും പാമ്പുകടിയേറ്റ് മറ്റൊരു എട്ടു വയസ്സുകാരനും മരണപ്പെട്ടിരുന്നു. എന്നാല്‍ കടിയേറ്റ കുട്ടിയുടെ സഹോദരന്‍ ആശുപത്രിയില്‍ അപകടാവസ്ഥ തരണം ചെയ്തിരുന്നു. വെന്റിലേറ്ററില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മാറ്റിയത്. ഈ ആശ്വാസത്തിനിടയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച് മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത ചൂടില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധരും പറയുന്നു.






