
വാസ്തുശാസ്ത്രം ലക്ഷ്യമിടുന്നത് ആരോഗ്യകരമായ ജീവിതമാണ്. അതിനായി പഞ്ചഭൂതങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്താം എന്നതായിരിക്കും വാസ്തു നിർദേശങ്ങൾ. ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നിവയുടെ പൊരുത്തപ്പെടലാണ് പലപ്പോഴും വാസ്തു പരിഹാരങ്ങളിലൂടെ നമുക്ക് ലഭ്യമാവുന്നത്.
നമ്മുടെ വീടു നിൽക്കുന്ന ഭൂമിക്ക് മാത്രമല്ല വീടിന്റെ മുറികൾക്കു വരെ അനുയോജ്യമായ വാസ്തു നിർദേശങ്ങൾ ഉണ്ടായിരിക്കും. ഇത്തവണ നമുക്ക് ഡൈനിംഗ് റൂമിനെ കുറിച്ച് നോക്കാം. ഡൈനിംഗ് റൂമിനും വാസ്തുവോ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. അതെ, ഡൈനിംഗ് റൂമിനും വാസ്തു വേണം.
എവിടെയിരുന്നായാലും കഴിച്ചാൽ പോരേ, കുഴപ്പമെന്ത്? ഒരു കുഴപ്പമില്ല, പക്ഷേ, ഭക്ഷണത്തിൽ നിന്ന് ശരിയായ പോഷണവും ഊർജവും ലഭിക്കാൻ വാസ്തുശാസ്ത്രപരമായ ഇടപെടലുകൾ സഹായിക്കുമെന്ന് അറിയുക. ഡൈനിംഗ് റൂമിന്റെയും ഫ്രിഡ്ജിന്റെയുമൊക്കെ സ്ഥാനം നോക്കുന്നത് വാസ്തുശാസ്ത്രപരമായി ഒരു സാധാരണ സംഭവമാണ്.
വാസ്തു അനുസരിച്ചുള്ള ഡൈനിംഗ് റൂമിന്റെ ക്രമീകരണങ്ങൾ ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ശരിയായി ലഭിക്കാന്‍ സഹായിക്കും. ഇനി പറയുന്ന കാര്യങ്ങൾ ഡൈനിംഗ് റൂമിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കൂ.
ഡൈനിംഗ് റൂം വീടിന് പടിഞ്ഞാറ് ഭാഗത്ത് വേണം നിര്‍മ്മിക്കേണ്ടത്. ഡൈനിംഗ് റൂമും അടുക്കളയും തൊട്ടടുത്തായിരിക്കണം. ഇവ രണ്ടും ഒരേ തറനിരപ്പിൽ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഡൈനിംഗ് റൂമും ഡൈനിംഗ് ടേബിളും സമചതുരം അല്ലെങ്കില്‍ ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കണം. ഭിത്തിക്ക് പിങ്ക് അല്ലെങ്കില്‍ ഓറഞ്ച് നിറം നല്‍കുന്നത് നന്നായിരിക്കും. ഭക്ഷണ മേശ ഒരിക്കലും ഭിത്തിയോട് ചേര്‍ത്തിടരുത്. വീട്ടിലെ ഏറ്റവും മുതിര്‍ന്ന ആൾക്ക് ഭക്ഷണ മേശയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഇരിപ്പിടമായിരിക്കും ഉത്തമം.വാഷ്‌ബേസിന്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് ആയിരിക്കണം. ഫ്രിഡ്ജ് ഡൈനിംഗ് റൂമിൽ വയ്ക്കുകയാണെങ്കിൽ തെക്ക് കിഴക്ക് ഭാഗത്ത് വയ്ക്കുന്നതായിരിക്കും ഉത്തമം.






