
മലയാളകിള്ക്ക് ഏറെ പ്രിയങ്കരിയാണ് നടി അഞ്ജു കുര്യന്. സോഷ്യല്‍ മീഡിയയിലൂം സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഞ്ജു പങ്കുവെച്ച സെല്‍ഫി ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ബാലിയില്‍ അവധി ആഘോഷിക്കുന്നതിനിടെ ഷോപ്പിങ്ങിനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. ‘ആദ്യം സെല്‍ഫി, ഐസ്ക്രീം പിന്നെ എപ്പോഴും ഷോപ്പിങ്, ബാലി ദിവസങ്ങളില്‍ നിന്നും’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അഞ്ജു കുറിച്ചത്.
മോഡലിങ്ങിലൂടെയാണ് അഞ്ജു സിനിമയിലെത്തുന്നത്. 2013 ല്‍ നേരം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ തുടക്കം. തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേല്‍ എന്നിവയുള്‍പ്പെടെ പതിനഞ്ചോളം ചിത്രങ്ങളില്‍ അഞ്ജു അഭിനയിച്ചു.






