
നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമില്‍ നടക്കുന്ന സംഗീത പരിപാടിക്ക് മുന്‍പായി ആരാധകര്‍ക്ക് സര്‍പ്രൈസ് നല്കി ഗാകയന്‍ സോനു നിഗം. സ്വന്തം കാറിന് മുന്‍പിലൂടെ പോയ വാഹനത്തില്‍ തന്റെ ഗാനമായ 'യെ ഇഷ്ക് ഇഷ്ക്' എന്ന ഗാനം കേട്ട സോനു നിഗം ആരാധകരെ നേരില്‍ കണ്ട് സര്‍പ്രൈസ് നല്കി
'എന്റെ പാട്ട് കേള്‍ക്കുകയാണ്... പക്ഷേ അവരുടെ പിന്നില്‍ ഞാന്‍ ഉണ്ടെന്ന് അവര്‍ക്കറിയില്ല. അവര്‍ നമ്മുടെ ഷോയിലേക്കാണ് വരുന്നത്,' എന്ന് പറഞ്ഞ സോനു നിഗം ഉടന്‍ തന്നെ ആ ഗാനം പാടിത്തുടങ്ങി. തുടര്‍ന്ന് ഡ്രൈവറോട് വാഹനം അവരുടെ അടുത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞ അദ്ദേഹം കാറിന്റെ ചില്ല് താഴ്ത്തി.
സോനു നിഗത്തെ നേരില്‍ കണ്ട ആരാധകര്‍ അതിശയത്തോടെയും സന്തോഷത്തോടെയും കൈവീശി പുഞ്ചിരിച്ചു. 'സോ സ്വീറ്റ്', എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.
'നിങ്ങളുടെ കോണ്‍സെര്‍ട്ട് തുടങ്ങും മുന്‍പേ, പ്രേക്ഷകര്‍ അവരുടെ കാറില്‍ നിന്ന് നിങ്ങളുടെ പാട്ട് കേള്‍ക്കുന്നത് നിങ്ങള്‍ കാണുമ്പോള്‍....' എന്ന അടിക്കുറിപ്പോടെയാണ് സോനു നിഗം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഡിയോ പങ്കുവെച്ചത്. നിരവധി ആരാധകരും താരങ്ങളുമാണ് പോസ്റ്റിന് പ്രതികരണങ്ങള്‍ അറിയിക്കുന്നത്.






