മുംബൈ: മുംബൈയിലെ പൈധോനിയിൽ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. അച്ഛനും അമ്മയും രണ്ട് പെണ്മക്കളും ആണ് മരിച്ചത്.
ഏപ്രിൽ 25-ന് രാത്രിയിലാണ് സംഭവം നടന്നത്. ബന്ധുക്കൾ ഉൾപ്പെടെ ഒമ്പത് പേർ ചേർന്നാണ് ബിരിയാണി കഴിച്ചത്. ബന്ധുക്കൾ മടങ്ങിയശേഷം കുടുംബാംഗങ്ങൾ എല്ലാവരും തണ്ണിമത്തൻ കഴിച്ചു. പുലർച്ചെ ഒരു മണിക്കും ഒന്ന് മുപ്പതിനും ഇടയിലായിരുന്നു ഇത്.
അടുത്ത ദിവസം രാവിലെ നാലുപേർക്കും കടുത്ത ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇവരെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. ഇളയ മകൾ രാവിലെ 10:15-ഓടെ മരണപ്പെട്ടു. അന്ന് രാത്രി 10:30-ഓടെ പിതാവും മരിച്ചു. തുടർന്ന് ചികിത്സയിലായിരുന്ന മാതാവും മൂത്ത മകളും മരണത്തിന് കീഴടങ്ങി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments