വികസനത്തിന്റെ പേരില്‍ വനം വെട്ടിത്തെളിക്കുന്നതിനെതിരെ ഒറ്റയ്ക്ക് പോരാടുന്ന ഒരു ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നത്. സ്വന്തം ആവാസവ്യവസ്ഥ തകര്‍ക്കാന്‍ വന്ന കൂറ്റന്‍ ജെസിബി യന്ത്രത്തിന് മുന്നില്‍ ഭയമില്ലാതെ നിലയുറപ്പിച്ച ആനയുടെ വീഡിയോ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറച്ചു കഴിഞ്ഞു. വന്യജീവികളും മനുഷ്യന്റെ അശാസ്ത്രീയ വികസന മോഹങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നേര്ച്ചിത്രമായാണ് ഈ വീഡിയോ വിലയിരുത്തപ്പെടുന്നത്.
എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍, വനം വെട്ടിമാറ്റാന്‍ എത്തിയ തൊഴിലാളികളെയും യന്ത്രത്തെയും ആന തടയുന്നതാണ് കാണുന്നത്. തന്റെ വീട് സംരക്ഷിക്കാനുള്ള ആനയുടെ ഈ നിശബ്ദ പോരാട്ടം 'വികസനവും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഹൃദയഭേദകമായ ഓര്‍മ്മപ്പെടുത്തല്‍' എന്ന കുറിപ്പോടെയാണ് പങ്കുവെക്കപ്പെട്ടത്. വനമേഖലകള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെടുമ്പോള്‍ നിസ്സഹായരായ വന്യമൃഗങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഇതില്‍ വ്യക്തമാണ്.
വീഡിയോ വൈറലായതോടെ പരിസ്ഥിതി പ്രേമികളും പൊതുജനങ്ങളും കടുത്ത രോഷമാണ് രേഖപ്പെടുത്തുന്നത്. ആന മുന്നില്‍ നിന്നിട്ടും യന്ത്രം നിര്‍ത്താതെ മുന്നോട്ട് നീക്കിയ ഓപ്പറേറ്ററുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. സുസ്ഥിര വികസനത്തെക്കുറിച്ച് മനുഷ്യനേക്കാള്‍ ബോധം ആനയ്ക്കുണ്ടെന്ന് പലരും കമന്റ് ചെയ്തു. റോഡുകള്‍ക്കും ഖനനത്തിനുമായി ആനത്താരകള്‍ നശിപ്പിക്കുന്നത് മനുഷ്യമൃഗ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഈ ദൃശ്യങ്ങള്‍ കേവലം ഒരു കൗതുകമല്ല, മറിച്ച് ഇന്ത്യയിലെ വനങ്ങളും വന്യജീവികളും നേരിടുന്ന കടുത്ത ഭീഷണിയുടെ സൂചനയാണ്. ഉഷ്ണതരംഗവും കാലാവസ്ഥാ വ്യതിയാനവും രൂക്ഷമാകുന്ന ഈ കാലഘട്ടത്തില്‍, വനനശീകരണം വന്യമൃഗങ്ങളെ മാത്രമല്ല മനുഷ്യന്റെ നിലനില്‍പ്പിനെയും അപകടത്തിലാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Comments