
കൊച്ചി: സംവിധായകന് രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായും കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. അതിനിടയില്‍ നിലവില്‍ ജാമ്യത്തിലുള്ള രഞ്ജിത്ത് ജില്ലവിട്ടു പോകാന്‍ അനുവദിക്കണം എന്നതുള്‍പ്പെടെ വ്യവസ്ഥകളില്‍ കോടതിയുടെ ഇളവ് തേടും.
രഞ്ജിത്തിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന ആരോപണം നേരിട്ടിരുന്ന നടന് ബോബി കുര്യന്, സഹസംവിധായക ശാലിനി എന്നിവര്‍ക്ക് എതിരെ തെളിവുകള്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്കി. സിനിമയുടെ ചിത്രീകരണത്തിനിടെ കാരവാനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.
ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ള വേഷം നല്‍കാമെന്ന് വാഗ്ദാനം നല്കി ഉപദ്രവിച്ചു. അഭിനയത്തെ വിമര്‍ശിച്ചതിലുള്ള വൈരാഗ്യം മൂലം നടി നല്കിയ വ്യാജ പരാതിയാണിത്. സമാനമായ കേസുകളില്‍ മുന്‍പും പ്രതിയായിട്ടുള്ള വ്യക്തിയാണ് രഞ്ജിത്ത്. നിലവില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നിന്നുള്ള ജാമ്യത്തിലാണ് സംവിധായകന് കഴിയുന്നത്.






