
ഗായിക റിമി ടോമി പങ്കുവെച്ച പുതിയ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഇഷ്ട ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിന്റെ വീഡിയോയാണ് റിമി പങ്കുവെച്ചിരിക്കുന്നത്. ദിവസവും കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോഴും വയര്‍ കുറയാത്തത് ഇതുകൊണ്ടാണെന്ന് റിമി തമാശരൂപേണെ കുറിച്ചു.
ചൈനീസ് റസ്റ്ററന്റില്‍ നിന്ന് പോര്‍ക്ക് ബെല്ലി കൊണ്ടുളള വിഭവം കഴിക്കുന്ന വീഡിയോയാണ് റിമി പങ്കുവെച്ചത്. തന്റെ ഇഷ്ടവിഭവമാണിതെന്ന് പറഞ്ഞ റിമി, കഴിക്കേണ്ട രീതിയും വീഡിയോയിലൂടെ കാണിച്ചുകൊടുക്കുന്നുണ്ട്. ഇഷ്ടമുളള ഭക്ഷണം കഴിക്കുന്നതില്‍ പൂര്‍ണമായ നിയന്ത്രണം ഏര്‍പ്പെടുത്താറില്ലെന്ന് റിമി വീഡിയോയ്ക്കൊപ്പം കുറിച്ചു.
‘ഇത്രയും വര്‍ക്കൗട്ട് ചെയ്തിട്ട് വയര്‍ കുറയാത്തത് ഇതൊക്കെ കൊണ്ട്. ഞാന്‍ അബ്ഡോമിന്സിന് പിന്നാലെ പോകാറില്ല. നല്ല ഭക്ഷണത്തിന് പിന്നാലെ പോകും , പിന്നീട് കുറച്ച് ബേണ്‍ ചെയ്ത് കളയും.
ഇഷ്ടമുളള ഭക്ഷണം പൂര്‍ണമായും നിയന്ത്രിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ അത് ആസ്വദിക്കാന്‍ ശ്രമിക്കും തുടര്‍ന്ന് അടുത്ത ദിവസം എന്റെ ദിനചര്യയിലേക്ക് മടങ്ങും. അങ്ങനെയാണ് ഞാന്‍ ബാലന്‍സ് ചെയ്യുന്നത്’-റിമിയുടെ വാക്കുകള്‍.
റിമിയുടെ ഭക്ഷണ വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.






