
തൊടുപുഴ : ഇടുക്കിയില്‍ തൊഴിലാളിക്ക് മൂര്ഖാന് പാമ്പിന്റെ് കടിയേറ്റു . മണിയാറന്‍കുടി പെരിങ്കാല സ്വദേശി മോന്‍സി (48) ക്കാണ് പാമ്പുകടിയേറ്റത് .
തുടുര്ച്ചായ ആറാം തവണയാണ് മോന്‍സിക്ക് പാമ്പിന്റെ് കടിയേല്‍ക്കുന്നത്. പാണ്ടിപ്പാറയില്‍ വീട്ടുമുറ്റം കെട്ടുന്നതിനിടെയിലാണ് മൂര്‍ഖന്‍ പാമ്പിന്റെ് കടിയേറ്റത് . മോന്‍സിയെ ഉടന്‍ തന്നെ ഇടുക്കി മെഡിക്കല്‍ കേളേജ് ഐസിയുവിയില്‍ പ്രവേശിപ്പിച്ചു .
അതേസമയം ദിവസങ്ങളായി വീട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ ഒടുവില്‍ സര്‍പ്പ അംഗം എത്തി പിടികൂടി ചാക്കിലാക്കി.
ഉദയനാപുരം തോട്ടുപുറത്ത് ജിയോയുടെ വീട്ടില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മൂര്‍ഖന്‍ കുഞ്ഞ് വീടിന് പുറത്ത് പാത്രം കഴുകുന്ന സ്ലാബിനടിയില്‍ പതുങ്ങി ഇരിക്കുകയായിരുന്നു.
വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സര്‍പ്പ അംഗം അരയന്‍കാവ് സ്വദേശി പി.എസ് സുജയ് എത്തി അര മണിക്കൂര്‍ നേരം പ്രയത്നിച്ചാണ് ഒരടിയില്‍ അധികം നീളം വരുന്ന മൂര്‍ഖന്‍ കുഞ്ഞിനെ സ്ലാബിനടിയില്‍ നിന്നും പിടികൂടി ചിക്കിലാക്കിയത്. ഉദയനാപുരം തുറുവേലിക്കുന്നിന് സമീപം ഇളമ്പാശ്ശേരിയില്‍ രാജു തോമസിന്റെ വീടിന്റെ വരാന്തയില്‍ ഇന്നലെ വൈകിട്ട് മൂര്‍ഖന്‍ പാമ്പിനെ കണ്ടിരുന്നു. സന്ധ്യ കഴിഞ്ഞ് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് പാമ്പ് വീടിന്റെ മൂലയില്‍ ചുരുണ്ട് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടെത്. പിടികൂടാന്‍ ശ്രമം നടത്തുന്നതിനിടെ ഇത് വേഗത്തില്‍ ഇഴഞ്ഞ് പോകുകയായിരുന്നു.






