കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞിരുന്നവര്‍ വെള്ളക്കെട്ട് ഒഴിഞ്ഞതോടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. കോഴിക്കോട് വെള്ളക്കെട്ട് രൂക്ഷമായിരുന്ന കണ്ണാടിക്കല്‍, ചെലവൂര്‍, കക്കോടി, മൂഴിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ ശുചീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നുമുണ്ട്.
മലബാറിലെ എല്ലാ ജില്ലകളിലും മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. വീട് മാറിത്താമസിച്ചവര്‍ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല.താമരശ്ശേരി ചുരത്തിലും പാല്‍ച്ചുരത്തിലും ഗതാഗത നിയന്ത്രണം തുടരുകയാണ്.

Comments