ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക മോഡറേഷനുമായി ബന്ധപ്പെട്ട് ഇന്ത്യയോട് മാപ്പ് പറഞ്ഞ് മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. കുട്ടികളുടെ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ, ഡീപ്‌ഫേക് ദൃശ്യങ്ങൾ, പ്ലാറ്റ്‌ഫോമുകളിലെ പ്രവർത്തനപരമായ വീഴ്ചകൾ എന്നിവയുമായി ബന്ധപ്പെട്ട് പാർലമെന്ററി പാനലിനോട് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
മെറ്റായുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും ഡീപ്‌ഫേക് ദൃശ്യങ്ങളും ലഭ്യമായതിനെത്തുടർന്നാണ് ഈ നടപടി. ഇന്റർമീഡിയറി പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കുന്നതിലുണ്ടായ വീഴ്ചകൾക്കും സക്കർബർഗ് മാപ്പ് പറഞ്ഞതായി വൃത്തങ്ങൾ വ്യക്തമാക്കി. മെറ്റായുടെ ഉള്ളടക്ക നിരീക്ഷണ സംവിധാനങ്ങൾ കനത്ത പരിശോധന നേരിടുന്നതിനിടയിലാണ് ഈ സംഭവം.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയ്ക്ക് കോടിക്കണക്കിന് ഉപയോക്താക്കളുള്ള മെറ്റായുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മാപ്പ് പറയാൻ പാർലമെന്ററി പാനൽ മെറ്റാ മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ജൂലൈ 23-ന് വിദ്യാർത്ഥി പ്രക്ഷോഭത്തിനിടയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും ചുരുങ്ങിയ സമയത്തേക്ക് നീക്കം ചെയ്യപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. സാങ്കേതിക തകരാറ് മൂലമാണ് ഇത് സംഭവിച്ചതെന്ന് അമേരിക്ക ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ ഭീമൻ വിശദീകരിക്കുകയും മാപ്പ് പറയുകയും ചെയ്തു.
എന്നാൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ വിശദീകരണം "അപര്യാപ്തമാണ്" എന്ന് കണ്ടെത്തി. അബദ്ധവശാലാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും പിന്നീട് അത് പ്ലാറ്റ്‌ഫോമിൽ തിരികെ സ്ഥാപിച്ചതായും കമ്പനി വ്യക്തമാക്കി.ബിജെപി എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ഐ.ടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി, കുട്ടികളുടെ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും സ്ത്രീകൾക്കെതിരെയുള്ള അവഹേളനപരമായ വസ്തുക്കളും പ്രചരിക്കുന്ന ഇന്റർമീഡിയറി പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സർക്കാർ സമൻസ അയച്ചതിനെ തുടർന്ന്, മെറ്റായുടെ ആഗോള സംഘം ബുധനാഴ്ച ഉന്നത ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തതിലെ വീഴ്ചകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതും സർക്കാർ ഉന്നയിച്ച പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നു.

Comments