പുല്പള്ളി: വനമേഖലയിലെ ഗോത്ര ജനങ്ങള്‍ക്കും തേന്‍ സംരംഭകര്‍ക്കും ആശ്വാസമായി വീണ്ടുമൊരു തേന്‍ വിളവെടുപ്പ് കാലമെത്തി. വനത്തിലെ ഉയര്‍ന്ന മരങ്ങളിലും മണ്പുറ്റുകളിലും മരപ്പൊത്തുകളിലുമെല്ലാം തേന്‍ നിറയുന്ന കാലം കൂടിയാണിത്. വേനല്‍മഴ നേരത്തെ പെയ്താല്‍ തേനെടുപ്പും നേരത്തെയാവും. മരങ്ങള്‍ തളിര്‍ത്ത് പൂത്തു കഴിയുമ്പോഴാണ് തേന്‍ സംഭരണമുണ്ടാവുക.
പ്രധാനമായും വനത്തിലും ഗ്രാമങ്ങളിലും കാണുന്ന മരുത് പൂവിട്ടാല്‍ തേനിനും കുറവ് വരാറില്ല. കര്‍ണാടകാതിര്‍ത്തി വനമേഖലയില്‍ മരുത് മരങ്ങള്‍ പൂവിടാന്‍ താമസമുണ്ടായതിനാല്‍ തേന്‍ ഉത്പാദനം പുരോഗമിക്കുകയാണെന്ന് വര്‍ഷങ്ങളായി തേനീച്ചക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ പറയുന്നു. വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളില്‍ തേനീച്ചക്കൃഷി ചെയ്താല്‍ ഗുണമേന്മയുള്ള കാട്ടുതേനാണ് ലഭിക്കുക.
ഗോത്രമേഖലയിലെ തേന്‍ ഗിരിജന്‍ സര്‍വീസ് സൊസൈറ്റികളാണ് പ്രധാനമായും സംഭരിച്ചിരുന്നത്. ആദിവാസികള്‍ കൊണ്ടുവരുന്ന തേന്‍ പ്രാദേശികമായി വില്‍ക്കുകയായിരുന്നു. മരുന്ന് നിര്‍മാണത്തിനും മറ്റുമാണ് ഈ തേന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഗോത്രമേഖലയിലുള്ളവര് സംഘമായാണ് വനത്തില്‍ പോയി തേനെടുക്കുന്നത്. വനത്തിലെ ചില മരങ്ങളില്‍ ഒട്ടേറെ തേന്‍ കൂടുകളുണ്ടാവും. ഇത്തവണ തേന്‍ ഉത്പാദനം വര്‍ധിക്കുമെന്നാണ് ഗോത്ര കര്‍ഷകര്‍ പറയുന്നത്.

Comments