
തിരുവനന്തപുരം: എക്സിറ്റ്പോള്‍ പറയാതെ പറയുന്നത് എല്‍ഡിഎഫിന്റെ സാധ്യതകളാണെന്നും സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വ ത്തിലുള്ള സര്‍ക്കാര്‍ വീണ്ടും വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എക്സിറ്റ്പോളുകള് ഭരണവിരുദ്ധ വികാരം ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യനായി കാണിക്കുന്നത് പിണറായി വിജയനെയാണെന്നും പറയുന്നു. ഈ രണ്ടു കാര്യങ്ങളും കാണിക്കുന്നത് എക്സിറ്റപോളിന്റെ ഉള്ളറകള്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന സൂചനയാണെന്നും പറഞ്ഞു.
തങ്ങള്‍ എക്സിറ്റ്പോള്‍ സര്‍വേയിലല്ല വിശ്വസിക്കുന്നത് ജനങ്ങളിലാണ്. അതിന്റെ ഫലം നാലാം തീയതി വസ്തുനിഷ്ഠമായി വ്യക്തമാകും. കേരള ത്തെ സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു പേടിയുമില്ലെന്നും ഭരണവിരുദ്ധവികാരമില്ലെന്ന കാര്യം ഇടതുമുന്നണിക്ക് നല്ല സാധ്യത കല്‍പ്പിക്കുന്നതാണെന്നും പറഞ്ഞു. ബിജെപിയ്ക്ക് 16 സീറ്റുകള്‍ വരെ കിട്ടുമെന്ന് പറയുന്നത് എന്ത് സര്‍വേയാണെന്നും ചോദിച്ചു. ബിജെപി ഇത്തവണയും കേരളത്തില്‍ സീറ്റ് പിടിക്കില്ലെന്നും പറഞ്ഞു. യുഡിഎഫ് ജയിച്ചേ അടങ്ങൂ എന്ന് വെച്ചിരിക്കുന്ന ചില മാധ്യമങ്ങളുടെ സര്‍വേയാണ് യുഡിഎഫിനെ അധികാരത്തില്‍ കയറ്റുന്നതായി കാണുന്നതെന്നും പറഞ്ഞു.
സര്‍വേകളില്‍ മുന്നണിക്ക് ലഭിക്കുമെന്ന് പറയുന്ന സീറ്റുകള്‍ക്ക് അപ്പുറമുളള ജനവിധി ഉണ്ടാകുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് പ്രമുഖ ഏജന്‍സികള്‍ പുറത്തുവിട്ട എക്സിറ്റ് പോളുകള്‍. പരമാവധി 69 സീറ്റുകള്‍ വരെയാണ് എല്‍ഡിഎ ഫിനുള്ള സാധ്യത. യുഡിഎഫ് 71 മുതല്‍ 79 സീറ്റുകള്‍ വരെ നേടുമെന്ന് പി മാര്‍ക്ക് ഏജന്‍സിയുടെ എക്സിറ്റ് പോള്‍. ഘഉഎന് 62 മുതല്‍ 69 സീറ്റുകള്‍ വരെ. ആക്സിസ് മൈ ഇന്ത്യയും ദേശ് കാ വെര്‍ഡിക്ടും യുഡിഎഫ് 90 സീറ്റുകള്‍ക്ക് മുകളില്‍ നേടുമെന്ന് പറയുന്നു. പീപ്പിള്‍സ് സര്‍വേ യില്‍ യുഡിഎഫിന് 85 സീറ്റ്. മധ്യകേരളം യുഡിഎഫ് തൂത്തുവാരുമെന്ന് ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോള്‍. വടക്കന്‍ കേരളത്തിലും യുഡിഎഫ് ആധിപത്യം. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. എന്‍ഡിടിവി സര്‍വേയും സമാനം.
പീപ്പിള്‍സ് ഇന്‍സൈഡ് സര്‍വേയില്‍ ബിജെപിക്ക് 14 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് കണക്ക്. ഏതാണ്ട് എല്ലാ സര്‍വ്വകളും യുഡിഎഫ് വിജയിക്കും എന്ന് പറയുമ്പോഴും ആക്സിസ് മൈ ഇന്ത്യ സര്‍വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരുടെയും പിന്തുണ പിണറായി വിജയന്. മുഖ്യമന്ത്രി ചര്‍ച്ച സജീവമായ കോണ്‍ഗ്രസില്‍ കൂടുതല്‍ പേര് പിന്തുണച്ചത് വി ഡി സതീശനെ. 21 ശതമാനം. രമേശ് ചെന്നിത്തലയെ എട്ട് ശതമാനവും കെ സി വേണുഗോപാലിനെ മൂന്ന് ശതമാനവും പിന്തുണച്ചു.






