
ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും മകള്‍ സരായയ്ക്കൊപ്പം മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മകൾ ജനിച്ചതിന് ശേഷമുള്ള താരങ്ങളുടെ ഈ മനോഹരമായ കുടുംബയാത്ര ആരാധകർ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
ഇപ്പോഴിതാ ഷെഫ് തത്സമയം ഭക്ഷണം തയാറാക്കുന്നതിനിടയില്‍ ‘ബേബി ഷാര്‍ക്ക്’ പാടുന്ന കിയാരയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. മകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ഗാനം പാടി ആസ്വദിക്കുന്ന കിയാരയുടെ വീഡിയോ സിദ്ധാര്‍ഥാണ് ക്യാമറയില്‍ പകര്‍ത്തിയത്. ‘അത്ഭുതം.. എന്ത് കഴിവാണ്’ എന്ന് സിദ്ധാര്‍ഥ് തമാശയായി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഏതായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കിയാരയുടെ ഈ 'അമ്മ വേർഷൻ' കണ്ട് "ഫുൾ മം മോഡിലാണല്ലോ" എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത സിദ്ധാര്‍ഥും കിയാരയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറിമറിഞ്ഞിരിക്കുന്നു’ എന്നായിരുന്നു സന്തോഷ വാര്‍ത്ത പങ്കിട്ടുകൊണ്ട് ഇരുവരും കുറിച്ചത്. മാസങ്ങൾക്ക് ശേഷം മകൾക്ക് 'സാരായ മൽഹോത്ര' എന്ന് പേരിട്ടതായും താരങ്ങൾ വെളിപ്പെടുത്തി. കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇതുവരെയും താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മാലദ്വീപ് യാത്രയിലും കുഞ്ഞിന്റെ മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
2021-ൽ പുറത്തിറങ്ങിയ 'ഷെർഷാ'എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർത്ഥും കിയാരയും പ്രണയത്തിലാകുന്നത്. തുടർന്ന് 2023-ൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ വെച്ച് ഇരുവരും വിവാഹിതരായി. സിനിമയ്ക്ക് പുറമെ ഒരു പുതിയ പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് തങ്ങൾ ഇപ്പോൾ മാലദ്വീപിൽ എത്തിയതെന്ന് സിദ്ധാർത്ഥ് സൂചിപ്പിച്ചു. യഷ് നായകനാകുന്ന 'ടോക്സിക്', 'ഗെയിം ചേഞ്ചർ' എന്നിവയാണ് കിയാരയുടെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ.






