ദില്ലി മെട്രോയില്‍ സീറ്റിനെ ചൊല്ലി യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും വഴക്കുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തവണ തിരക്കേറിയ കോച്ചിനുള്ളില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്. സീറ്റിലിരിക്കുന്ന യുവാവുമായി രൂക്ഷമായി തര്‍ക്കിക്കുന്ന യുവതി പെട്ടെന്ന് നിയന്ത്രണം വിട്ട് യുവാവിന്റെ മുഖത്തടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹയാത്രികര്‍ ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും യുവതി പ്രകോപിതയാകുകയായിരുന്നു. അടി കിട്ടിയതിന് പിന്നാലെ യുവാവ് തിരിച്ചു തല്ലാനായി കൈ ഓങ്ങിയെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് അദ്ദേഹത്തെ തടഞ്ഞതിനാല്‍ വലിയൊരു അനിഷ്ട സംഭവം ഒഴിവാകുകയാണുണ്ടായത്.
പൊതുഗതാഗത സംവിധാനങ്ങളിലെ തിരക്കും യാത്രക്കാര്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദവുമാണ് ഇത്തരം സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നത്. ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുന്നവര്‍ക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങള്‍ ലഭിക്കാത്തത് പലപ്പോഴും ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ പ്രശ്നങ്ങളായി മാറാന്‍ കാരണമാകുന്നു. നഗരങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് മെട്രോ ഉള്‍പ്പെടെയുള്ള ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തത് യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. യുവതിയുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും, പൊതുഗതാഗത മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ അധികൃതര്‍ പരിഹരിക്കാത്തതാണ് ഇതിന്റെ മൂലകാരണമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.

Comments