More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

വളർത്തുനായയെ ആക്രമിക്കാനെത്തിയ പുലിയെ മുറിക്കുുള്ളില്‍ കുടുക്കി: വീട്ടമ്മയുടെ സമയോചിതമായ ഇടപെടലിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

Authored by Web Desk | Last updated: 17 Oct 2026, 9:15 AM | 2 min read

Print
വളർത്തുനായയെ ആക്രമിക്കാനെത്തിയ പുലിയെ മുറിക്കുുള്ളില്‍ കുടുക്കി: വീട്ടമ്മയുടെ സമയോചിതമായ ഇടപെടലിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ
വളർത്തുനായയെ പിന്തുടർന്ന് വീട്ടിനുള്ളിൽ കയറിയ പുലിയെ മുറിയിൽ പൂട്ടി അതിസാഹസികമായി നേരിട്ട ഉത്തരാഖണ്ഡിലെ വീട്ടമ്മയുടെ ധൈര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ശാരീരിക പരിമിതികളുള്ള ജയന്തി ദേവിയാണ് പ്രതിസന്ധി ഘട്ടത്തിൽ മനസ്സാന്നിധ്യം കൈവിടാതെ പുലിയെ മുറിക്കുള്ളിൽ പൂട്ടിയത്. നൈനിറ്റാൾ ജില്ലയിലെ ബേതാൽഘട്ട് മേഖലയിലെ തല്ലി സേഥി ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി പുലി അകത്തുകയറിയത്. അപകടകരമായ സാഹചര്യം ബുദ്ധിപൂർവം കൈകാര്യം ചെയ്ത ജയന്തി ദേവിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി രണ്ടിനും മൂന്നിനും ഇടയിലായിരുന്നു സംഭവം. വളർത്തുനായയെ പിന്തുടർന്നെത്തിയ പുലി നായയുടെ പിന്നാലെ വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. പുലിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് നായ വീട്ടിലേക്ക് ഓടിക്കയറിയത്. പിന്നാലെ എത്തിയ പുലി വീടിനോട് ചേർന്നുള്ള മുറിയിൽ കയറി. ഈ സമയത്താണ് വീട്ടിലുണ്ടായിരുന്ന ജയന്തി ദേവി മുറിക്കുള്ളിൽ പുലിയെ കണ്ടത്. അപ്രതീക്ഷിതമായി വന്യമൃഗത്തെ കണ്ടിട്ടും പരിഭ്രാന്തയായി അതിന്റെ അടുത്തേക്ക് പോകാനോ നേരിടാനോ അവർ ശ്രമിച്ചില്ല.

പകരം, പുലി കയറിയ മുറിയുടെ വാതിൽ അടച്ച് അതിനെ അകത്തുതന്നെ പൂട്ടുകയായിരുന്നു ജയന്തി ദേവി ചെയ്തത്. ഇതോടെ പുലിക്ക് വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് കടക്കാനായില്ല. തുടർന്ന് അവർ ബഹളംവെച്ച് അയൽവാസികളെ വിവരമറിയിച്ചു. ഓടിയെത്തിയ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. ജയന്തി ദേവിയുടെ സമയോചിതമായ ഇടപെടൽ പുലിയെ ഒരു മുറിക്കുള്ളിൽത്തന്നെ ഒതുക്കിനിർത്താനും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതുവരെ അപകടസാധ്യത കുറയ്ക്കാനും സഹായിച്ചു.

വിവരമറിഞ്ഞ് ഫോറസ്റ്റ് റേഞ്ചർ മനോജ് ഭഗത്തിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി. പുലിയെ മയക്കുവെടിവെച്ച് സുരക്ഷിതമായി പിടികൂടിയ ശേഷം രക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തോടെ പ്രദേശവാസികൾക്ക് ആശ്വാസമായെങ്കിലും ജനവാസമേഖലകൾക്ക് സമീപം പുലികളുടെ സാന്നിധ്യം വർധിക്കുന്നതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. ബാസ്ഗാവ്, സൗംഗാവ്, സിമൽഖ തുടങ്ങിയ സമീപഗ്രാമങ്ങളിലും വളർത്തുമൃഗങ്ങൾക്കു നേരെ പുലിയുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അപകടകരമായ സാഹചര്യത്തിൽ ജയന്തി ദേവി കാട്ടിയ ധൈര്യവും മനസ്സാന്നിധ്യവുമാണ് സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനങ്ങൾക്ക് ഇടയാക്കുന്നത്.

Tags

  • leopard
  • uttarakhand

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ട്രെയിനിലെ എസി ബെർത്തിൽ പാൻ കടയൊരുക്കി വിൽപ്പന;  തയ്യാറാക്കിയത് 25 പാനുകൾ, വിഡിയോ വൈറലായതോടെ ശുചിത്വത്തെചൊല്ലി ചര്‍ച്ച

ട്രെയിനിലെ എസി ബെർത്തിൽ പാൻ കടയൊരുക്കി വിൽപ്പന; തയ്യാറാക്കിയത് 25 പാനുകൾ, വിഡിയോ വൈറലായതോടെ ശുചിത്വത്തെചൊല്ലി ചര്‍ച്ച

അപകടം കണ്ട് ഞെട്ടി, അരമണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസില്ല, പോലീസുമില്ല; ‘ജീവന് ഇവിടെ വിലയില്ല’, ബെംഗളൂരു സ്വദേശിയുടെ കുറിപ്പ് വൈറൽ

അപകടം കണ്ട് ഞെട്ടി, അരമണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസില്ല, പോലീസുമില്ല; ‘ജീവന് ഇവിടെ വിലയില്ല’, ബെംഗളൂരു സ്വദേശിയുടെ കുറിപ്പ് വൈറൽ

ബാലിയിൽ ഇന്ധനക്ഷാമം, വിമാനവും മുടങ്ങുമെന്ന ഭീതി; യാത്ര ദുരന്തമായെന്ന് ഇന്ത്യൻ യുവാവ്, സഞ്ചാരികൾക്ക് മുന്നറിയിപ്പ്

ബാലിയിൽ ഇന്ധനക്ഷാമം, വിമാനവും മുടങ്ങുമെന്ന ഭീതി; യാത്ര ദുരന്തമായെന്ന് ഇന്ത്യൻ യുവാവ്, സഞ്ചാരികൾക്ക് മുന്നറിയിപ്പ്

ദുരന്തം! ഫിനിഷിംഗ് ലൈനിന് 500 മീറ്റർ അകലെ 25-കാരിയായ റണ്ണിംഗ് ഇൻഫ്ലുവൻസർ യൂ ജി-വോൺ കുഴഞ്ഞുവീണു മരിച്ചു

ദുരന്തം! ഫിനിഷിംഗ് ലൈനിന് 500 മീറ്റർ അകലെ 25-കാരിയായ റണ്ണിംഗ് ഇൻഫ്ലുവൻസർ യൂ ജി-വോൺ കുഴഞ്ഞുവീണു മരിച്ചു

അത്ഭുതമോ അതോ അശ്രദ്ധയോ? ഗ്വാട്ടിമാലയിൽ മരിച്ചുവെന്ന് കരുതി ശവപ്പെട്ടിയിൽ കിടത്തിയ 15 കാരി എഴുന്നേറ്റു!

അത്ഭുതമോ അതോ അശ്രദ്ധയോ? ഗ്വാട്ടിമാലയിൽ മരിച്ചുവെന്ന് കരുതി ശവപ്പെട്ടിയിൽ കിടത്തിയ 15 കാരി എഴുന്നേറ്റു!

ഇന്ത്യയിൽ രണ്ടുവർഷമായി താമസം; കൊറിയൻ യുവതിയുടെ മനസ്സ് കീഴടക്കിയ സ്ഥലം ഇതാണ്, അനുഭവം മറക്കാനാകില്ലെന്ന് പ്രതികരണം

ഇന്ത്യയിൽ രണ്ടുവർഷമായി താമസം; കൊറിയൻ യുവതിയുടെ മനസ്സ് കീഴടക്കിയ സ്ഥലം ഇതാണ്, അനുഭവം മറക്കാനാകില്ലെന്ന് പ്രതികരണം

Comments