
ഇടുക്കി : കാൽനൂറ്റാണ്ട് കാലം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെട്ടിരുന്ന ഉടുമ്പൻചോലയുടെ മണ്ണില്‍ യുഡിഎഫ് സ്ഥാനാർഥി അഡ്വ. സേനാപതി വേണു അട്ടിമറി വിജയം കരസ്ഥമാക്കിയിരിക്കുന്നു. 20000ത്തിൽ വോട്ടുകൾക്കാണ് വിജയം.
ഉടുമ്പൻചോലയുടെ രാഷ്ട്രീയചരിത്രം പരിശോധിച്ചാൽ 2001 മുതൽ തുടർച്ചയായി ഇടതുപക്ഷമാണ് ഇവിടെ വിജയിച്ചുകൊണ്ടിരിക്കുന്നത്. 1991-ലും 1996-ലും കോൺഗ്രസിലെ ഇ.എം. ആഗസ്തി ഇവിടെ നിന്ന് വിജയിച്ചിരുന്നുവെങ്കിലും അതിനുശേഷം മണ്ഡലം യുഡിഎഫിന് തിരിച്ചുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. കെ.കെ. ജയചന്ദ്രനും എം.എം. മണിയും മാറിമാറി പ്രതിനിധീകരിച്ച ഈ മണ്ഡലം എൽഡിഎഫിന്റെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്.






