
കേരള നിമയ തരിഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ അഭിനന്ദിച്ച് ഗായിക റിമി ടോമി. രസകരമായ കുറിപ്പോടെയാണ് റിമിയുടെ പോസ്റ്റ്. ഒരു എംഎല്‍എ സുഹൃത്തായി വരുമെന്ന് തന്റെ ജാതകത്തില്‍ ഇണ്ടായിരുന്നുവെന്നും അത് രമേഷ് പിഷാരടി ആയിരിക്കുമെന്ന് കരുതിയില്ലെന്നും റിമി കുറിച്ചു.
‘എന്റെ ജാതകത്തില്‍ ഒരു എംഎല്‍എ സുഹൃത്ത് വരുമെന്ന് ഉണ്ടാര്‍ന്നു. അത് പിഷു ആണെന്ന് അറിഞ്ഞില്ല’ എന്നായിരുന്നു റിമിയുടെ വാക്കുകള്‍. പിഷാരടിക്കൊപ്പമുളള ചിത്രത്തോടൊപ്പമാണ് റിമി പോസ്റ്റ് പങ്കുവെച്ചത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് പിഷാരടിക്ക് ആശംസ അറിയിച്ചുകൊണ്ട് റിമിയുടെ പോസ്റ്റില്‍ കമന്റ് ചെയ്യുന്നത്.
പാലക്കാട് നിയോജക മണ്ഡലത്തില്‍ 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനായിരുന്നു പിഷാരടിയുടെ മുഖ്യ എതിരാളി. ഹോട്ടല്‍ വ്യവസായി എന്‍ എം ആര് റസാഖ് ആയിരുന്നു എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിച്ചത്.






