
ഭാര്യയും പിന്നണി ഗായികയുമായ ചിന്മയിക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ട് ഭര്‍ത്താവ് രാഹുല്‍ പങ്കുവെച്ച വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
‘എന്റെ സെക്സി ക്യൂട്ടിക്ക് പന്ത്രണ്ടാം വാര്‍ഷിക ആശംസകള്‍... നമ്മള് ഒരുമിച്ച് ഒരു മാമാങ്കം തന്നെ പൂര്‍ത്തിയാക്കിയിരിക്കുന്നു,' എന്നാണ് രാഹുല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ചിന്മയിയുടെ ചിത്രങ്ങളും , മക്കള്‍ക്കൊപ്പമുളള ക്യൂട്ട് നിമിഷങ്ങളും, കുടുംബചിത്രങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുളള മനോഹരമായ വീഡിയോയാണ് രാഹുല്‍ പങ്കുവെച്ചത്. ആരാധകരും സിനിമാ സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്.
2014 മേയ് മാസത്തിലായിരുന്നു രാഹുലിന്റെയും ചിന്മയിയുടെയും വിവാഹം. 2022-ലാണ് രാഹുലിനും ചിന്മയിക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ദ്രുപ്ത ,ശര്വാസ് എന്നാണ് മക്കളുടെ പേര്.






