കണ്ണൂർ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഏറ്റ ‘വിമത പ്രഹങ്ങൾ’ പാർട്ടിയിൽ സമൂല പരിവർത്തനത്തിനു കാരണമാകുമോ? തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടികെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചതും അതെക്കുറിച്ച് കോടിയേരിയുടെ ഭാര്യ വിനോദിനി നടത്തിയ പ്രതികരണവും മാറ്റത്തിന്റെ സൂചനകളാണ് നൽകുന്നത്.
തനിക്ക് തന്റേതായ ശരികൾ ഉണ്ടന്നും ടികെ ഗോവിന്ദനെ വർഗവഞ്ചകൾ എന്നു വിളിക്കാൻ തനിക്ക് കഴിയില്ല എന്നുമായിരുന്നു വിനോദിനിയുടെ പ്രതികരണം. താൻ ആരുടെയു അടിമയല്ല എന്നും വ്യക്തിപരമായി തന്നെ ചേർത്തുനിർത്തുന്ന ആളെ ജീവിതകാലം മറക്കാൻ സാധിക്കില്ല എന്നും കോടിയേരിയുടെ ഭാര്യ പറഞ്ഞു. പാർട്ടി നിലതെറ്റി പരാജയപ്പെട്ടതിനു ശേഷം നേതൃത്വത്തിനെതിരെയുള്ള പ്രതികരണങ്ങൾ ശക്തമാവുമ്പോഴാണ് വിനോദിനിയുടെ പ്രതികരണവും വന്നിരിക്കുന്നത്.
പാർട്ടി സെക്രട്ടറിയുടെ ഭാര്യ പികെ ശ്യാമളയ്ക്ക് സീറ്റ് നൽകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ടികെ ഗോവിന്ദൻ മത്സര രംഗത്ത് വന്നതും ജയിച്ചതും. പാർട്ടിയെ അതിന്റെ തട്ടകത്തിൽ തന്നെ എതിർത്തു തോൽപ്പിച്ചയാളാണ് ടികെ ഗോവിന്ദൻ. പാർട്ടിയിലെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ചത്.
നേരത്തെ, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ് അച്യുതാനന്ദൻ ടിപി ചന്ദ്രശേഖരന്റെ വീട്ടിൽ സന്ദർശനം നടത്തിയത് വൻ വിവാദമായിരുന്നു. ‘കുലംകുത്തികൾ എന്നും കുലംകുത്തികൾ’ ആയിരിക്കും എന്നായിരുന്നു അന്ന് പിണറായി വിജയൻ അന്ന് പ്രതികരിച്ചത്. പിന്നീടൊരിക്കലും വിഎസിന് പാർട്ടിയിൽ പഴയ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല.

Comments