
വീണ്ടും മലയാളം പാട്ടു പാടി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷരീബ് ഹാഷ്മി. തന്മാത്ര സിനിമയിലെ ‘മേലെ വെളളിത്തിങ്കള്’ എന്ന ഗാനമാണ് ഷരീബ് ഇത്തവണ ആലപിച്ചത്. മലയാള ഭാഷ വശമില്ലാത്ത താരം അതിമനോഹരമായാണ് ഗാനം പാടിയിരിക്കുന്നത്.
‘ഇന്ന് ഞാന്‍ ഒരു മലയാളി ആണ്. എന്റെ ഉച്ചാരണത്തിലെ തെറ്റുകള്‍ മലയാളി സുഹൃത്തുക്കള്‍ ക്ഷമിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. മലയാളികളുടെയടക്കം അഭിനന്ദനപ്രവാഹമാണ് ഷരീബിന് ലഭിക്കുന്നത്. ആലാപനം അതിമനോഹരമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഷരീബിന്റെ ഉച്ചാരണങ്ങളും മനോഹരമാണെന്ന് ആസ്വാദകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇതിനു മുന്‍പും മലയാളം പാട്ടുപാടി ഷരീബ് ഹാഷ്മി കയ്യടി നേടിയിട്ടുണ്ട്. എം ജി ശ്രീകുമാര്‍ ആലപിച്ച എവര്‍ഗ്രീന്‍ ഗാനം അല്ലിമലര്‍ കാവില്‍ ആണ് ഷരീബ് ആദ്യമായി പാടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഗാനം. പിന്നീട് യേശുദാസ് ആലപിച്ച ശ്രീരാഗമോ എന്ന ഗാനവും പാടിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയുാേയി ഷരീബ് എത്തിയത്.






