
ദോഹ: ഖത്തറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം അന്തരിച്ചു. എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫനാർ മുഹമ്മദ് (17) ആണ് ചൊവ്വാഴ്ച അന്തരിച്ചത്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശികളായ ജാഫർ - സഫീന ദമ്പതികളുടെ മകനാണ്.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുറ്റ്യാടിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.






