
മിമിക്രിവേദികളിലൂടെ മിനിസ്ക്രീനിലെത്തി പിന്നീട് ബിഗ്സ്ക്രീനില്‍ നര്‍മ്മരസമുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് കൊല്ലം സുധി. അകാലത്തില്‍ കൊല്ലം സുധി മരണപ്പെട്ടതോയൊണ് രേണു സുധിയും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞത്.
കൊല്ലം സുധിയുടെ മരണത്തിന് ശേഷമാണ് രേണു സമൂഹമാധ്യമങ്ങളില്‍ കുടുതല്‍ സജീവമായത്. ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ ഇതിനോടകം രേണു അഭിനയിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ രേണു സുധി പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നേരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. മലയാളം ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി കൂടി എത്തിയതോടെ ദുബായിലടക്കം ഉദ്ഘടാന വേദികളില്‍ തിളങ്ങുന്ന വൈറല്‍ താരമായി രേണു മാറി. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകളും നേരിടുന്നതിലും ഇപ്പോഴും മുന്‍പന്തിയിലാണ് രേണു സുധി. കൊല്ലം സുധിയുടെ മകന് കിച്ചുവുമായുളള വിവാദങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ കൊല്ലം സുധിയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് രേണു. ' വിവാഹവാര്‍ഷികം' എന്നു മാത്രമാണ് ചിത്രത്തിനൊപ്പം രേണു കുറിച്ചത്.
കൊല്ലം സുധിയുടെ രണ്ടാം വിവാഹമായിരുന്നു രേണുവുമായിട്ട്. ഈ ബന്ധത്തില്‍ റിതുല്‍ എന്നൊരു മകനുണ്ട്.






