
മിനീസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കിഷോര്‍ സത്യ. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാതൃദിനത്തില്‍ കിഷോര്‍ സത്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അകാലത്തില്‍ അമ്മയെ നഷ്ടപ്പെട്ട ആളാണ് താനെന്നും 18 വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യയുടെ അമ്മയിലൂടെ മറ്റൊരു അമ്മയെ ലഭിച്ചെന്നും കിഷോര്‍ സത്യ പറയുന്നു.
'' അകാലത്തില്‍ ഓമനയമ്മ എന്ന എന്റെ അമ്മയെ നഷ്ടപ്പെട്ടുപോയ ഒരാളാണ് ഞാന്‍. എന്നെ വളര്‍ത്താനെ അമ്മക്ക് യോഗമുണ്ടായിരുന്നുള്ളു, വളര്‍ച്ച കാണാന്‍ അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല... എന്റെ തളര്‍ച്ചകളില്‍ നെറുകില്‍ തലോടാന്‍ ആ കൈകള്‍ ഇല്ലാതെ പോയി. അമ്മയില്ലാത്ത വീട് ഇരുള് പരന്ന് മാറാല പിടിച്ച ഇടം പോലെയാണ്. അമ്മ പോയാല്‍ ഭവനം മാറി അത് വെറുമൊരു കെട്ടിടം മാത്രമാകുന്നു. പക്ഷെ 19 വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു അമ്മയെ എനിക്കുകിട്ടി. പെറ്റമ്മക്ക് തുല്യമായ ഒരമ്മ, പ്രസന്നാമ്മ. എന്റെ ഭാര്യയുടെ അമ്മ.'അമ്മയല്ലാതെ ഒരു ദൈവം ഉണ്ടോ.. അതിലും വലിയൊരു കോവില്‍ ഉണ്ടോ..' എല്ലാ അമ്മമാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍'', എന്നാണ് കിഷോര്‍ സത്യയുടെ കുറിപ്പ്.
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് കിഷോര്‍ സത്യ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായത്. ' കറുത്തമുത്ത്' എന്ന ടെലിവിഷന്‍ സീരിയലിലെ ഡോക്ടര്‍ ബാലചന്ദ്രന് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു.






