തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകുമെന്ന തര്‍ക്കത്തിനിടയില്‍ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന് കേരളത്തിലെത്തിയ എഐസിസി നിരീക്ഷകര്‍ക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിരീക്ഷകര്‍ ഇന്ന് കെപിസിസി ആസ്ഥാനത്ത് എത്തിയിരുന്നു.
കോണ്‍ഗ്രസില്‍ ഒരു സതീശന് മാത്രമല്ല ഉള്ളതെന്നായിരുന്നു സുധാകരന്റെ പ്രതികരണം. കെ.സി. മുഖ്യമന്ത്രിയാകണമെന്ന് കെപിസിസി വക്താവ് അനില്‍ ബോസും പ്രതികരിച്ചു. അമ്പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിയ്ക്കുണ്ടെന്നാണ് അവകാശവാദം. മുതിര്‍ന്ന നേതാക്കളായ അജയ് മാക്കന്, മുകുള്‍ വാസ്നിക് എന്നിവരാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാഭവനിലെത്തിയത്.
വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. മൂവര്‍ക്കുമായി കോണ്‍ഗ്രസില്‍ ഇതിനോടകം ചേരിതിരിഞ്ഞുള്ള അവകാശവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രവര്‍ത്തിപരിചയമാണ് രമേശ് ചെന്നിത്തല അവകാശപ്പെടുന്നത്. വി.ഡി. സതീശന് വേണ്ടി ഫ്ളക്സുകളും പന്തംകൊളുത്തി പ്രകടനവുമെല്ലാം നടക്കുന്നുണ്ട്.
അതിനിടയില്‍ മുഖ്യമന്ത്രിയാകുന്നതിന് ഭരണപരിചയം മാനദണ്ഡമല്ലെന്നും നേതാവിന് കാഴ്ചപ്പാടാണ് പ്രധാനമെന്നുമാണ് വി.ഡി. സതീശന് ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വി.എസ്. അച്യുതാനന്ദനും നരേന്ദ്രമോദിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ എന്ത് മുന്‍പരിചയമായിരുന്നു ഉണ്ടായിരുന്നതെന്നും ചോദിച്ചു. ജന്സീയ്ക്ക് മനസ്സിലാകുന്ന രീതിയില്‍ കാര്യം ചെയ്യണമെന്നും ടീം കെട്ടിപ്പടുക്കാനുള്ള കഴിവുണ്ടാകണമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ ലേഖനത്തില്‍ സതീശന് വ്യക്തമാക്കിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ അടുത്തകാലത്തായി കോണ്‍ഗ്രസ് നേരിടുന്ന ദയനീയ പരാജയവും സതീശന് ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതു രണ്ടും രമേശ് ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനും എതിരേയുള്ള ഒളിയമ്പുകളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെ.സി. വേണുഗോപാല്‍. മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തിന് ഒരു മണ്ഡലം കണ്ടെത്തണമെന്നതും തിരിച്ചടിയായി ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ ജയിക്കാവുന്ന സീറ്റുകളിലെല്ലാം കോണ്‍ഗ്രസ് ജയിച്ചു. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കി കൊണ്ടുവന്നാല്‍ അദ്ദേഹത്തിനായി കോണ്‍ഗ്രസിന് കംഫര്‍ട്ടബിളായ മണ്ഡലം കണ്ടെത്തണമെന്നതും പ്രതിസന്ധിയായി കണക്കാക്കുന്നു.

Comments