More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Religion
Loading...

ഭക്‌തിസാന്ദ്രമായി എടത്വാപള്ളി തിരുനാള്‍ പ്രദക്ഷിണം

Authored by Web Desk | Last updated: 07 May 2026, 11:41 PM | 2 min read

Print

എടത്വാ: വിശ്വാസ സാഗരമായി എടത്വാ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ പ്രക്ഷിണം.

പതിനായിരങ്ങള്‍ അകമ്പടി സേവിച്ച തിരുനാള്‍ പ്രദക്ഷിണം ഭക്‌തിസാന്ദ്രമായി. തമിഴ്‌നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ്‌ തിരുനാള്‍ പ്രദക്ഷിണത്തിനു മുഖ്യനേതൃത്വം വഹിച്ചത്‌. കൊടിയേറ്റ്‌ ദിവസം മുതല്‍ പള്ളിയില്‍ തമ്പടിച്ച ചിന്നമുട്ടം തുറക്കാര്‍ പ്രധാന തിരുനാള്‍ ദിനത്തില്‍ വിശുദ്ധന്റെ തിരുസ്വരൂപം ചുമലിലേറ്റി പ്രദക്ഷിണത്തില്‍ പങ്കെടുത്തു.

വിശുദ്ധന്റെ തിരുസ്വരൂപം ചെറു രൂപങ്ങളുടെയും പൊന്നിന്‍ കുരിശിന്റെയും വാദ്യമേളങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പള്ളിക്കു പുറത്തേക്ക്‌ ആനയിച്ചപ്പോള്‍ വിശ്വാസികള്‍ കൈകള്‍ കൂപ്പി വണങ്ങിനിന്നു. പുനിത ജോര്‍ജിയരേ, എങ്കളുക്കാ കൈവേണ്ടും കാത്തുകൊള്‍കേ... എന്ന പ്രാര്‍ഥന തമിഴ്‌ മക്കളില്‍നിന്നുയര്‍ന്നു. പള്ളി മണികള്‍ കൂട്ടമായി ശബ്‌ദിച്ചു. തളിര്‍ വെറ്റിലയും നാണയത്തുട്ടുകളും നോട്ടുമാലയും വിശുദ്ധന്റെ തിരുസ്വരൂപത്തില്‍ ചാര്‍ത്താനായി വിശ്വാസികള്‍ തിക്കും തിരക്കും കൂട്ടി.

പുലര്‍ച്ചെ 4.30 നു തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. ഉച്ചകഴിഞ്ഞു മൂന്നിനു പാളയംകോട്ട്‌ രൂപത ബിഷപ്‌ ഡോ. ജൂഡ്‌ പോള്‍രാജിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു.

തുടര്‍ന്നു ഫാ. സേവ്യര്‍ തുലവുംമൂട്ടിലിന്റെ നേതൃത്വത്തില്‍ തിരുനാള്‍ പ്രദക്ഷിണം നടന്നു. കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണു വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുസ്വരൂപം വഹിച്ചത്‌. പ്രദക്ഷിണം പൂര്‍ത്തിയായതോടെ അവകാശ നേര്‍ച്ചകളായ ഉപ്പ്‌, മുളക്‌, മലര്‌, വലയില്‍ ചേര്‍ക്കാനുള്ള തലനൂല്‍ എന്നിവ പള്ളി വികാരി ഫാ. ജോസഫ്‌ കളരിക്കലിന്റെ കൈയില്‍നിന്നു സ്വീകരിച്ചാണ്‌ തുറക്കാര്‍ മടങ്ങിയത്‌.

ഇന്ന്‌ ഇടവക വിശ്വാസികളുടെ തിരുനാള്‍ ആരംഭിക്കും. 14 ന്‌ എട്ടാമിടത്തില്‍ വൈകിട്ട്‌ നാലിനു കുരിശടിയിലേക്കു പ്രദക്ഷിണം നടക്കും. രാത്രി ഒന്‍പതിനു പള്ളി വികാരി ഫാ. ജോസഫ്‌ കളരിക്കല്‍ കൊടി ഇറക്കുന്നതോടെ 18 ദിവസം നീണ്ട എടത്വാപള്ളി തിരുനാള്‍ സമാപിക്കും.

തിരുനാള്‍ കര്‍മങ്ങള്‍ക്കു കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ്‌ കരിക്കണ്ടത്തില്‍, സഹവികാരിമാരായ ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. വര്‍ഗീസ്‌ മതിലകത്തുകുഴി, ഫാ. തോമസ്‌ കാരയ്‌ക്കാട്‌, ഫാ. കുര്യാക്കോസ്‌ പീടിയേക്കല്‍, ഫാ. സെബാസ്‌റ്റ്യന്‍ മഞ്ചേരിക്കളം, ഫാ. സെബാസ്‌റ്റ്യന്‍ കളത്തിപ്പറമ്പില്‍, ഫാ. ആന്റണി നമ്പിയത്ത്‌ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

കൈക്കാരന്മാരായ മനോജ്‌ മാത്യു പുത്തന്‍വീട്ടില്‍, സെബാസ്‌റ്റ്യന്‍ ജെ. കളത്തില്‍ കോനാട്ട്‌, സാബു എം.ടി. ആശാംപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജെറോം പി.വി. ഇരുപത്തിയേഴില്‍, ജോയിന്റ്‌ കണ്‍വീനര്‍മാരായ തോമസ്‌ ജോര്‍ജ്‌ ആലപ്പാട്ട്‌ പറത്തറ, ബിനോമോന്‍ ദേവസ്യ പഴയമഠം, പബ്ലിസിറ്റി കണ്‍വീനര്‍ ബിനോയി മാത്യു ഒലക്കപ്പാടില്‍, ദിലീപ്‌മോന്‍ വര്‍ഗീസ്‌, ടിബിന്‍ തമ്പി, സാബു കരിക്കംപള്ളില്‍, ബാബു മണ്ണാംതുരുത്തില്‍, ജോര്‍ജ്‌ മാത്യു മുണ്ടകത്തില്‍,

ജോളി ജോര്‍ജ്‌ മാമ്മൂട്ടില്‍, ജിജോ തോമസ്‌ തുരുത്തേല്‍, ആന്റണി ജേക്കബ്‌ ഒറ്റാറയ്‌ക്കല്‍, അനിത ജോസഫ്‌ ഒലക്കപ്പാടി, മറിയാമ്മ സഖറിയാ കല്ലൂപറമ്പില്‍, കുഞ്ഞുമോള്‍ ആന്റണി കട്ടപ്പുറം, സാബു മാത്യു കളത്തൂര്‍, റീനാ റോജി കറുകയില്‍, സൂസമ്മ ഒറ്റാറയ്‌ക്കല്‍, ഷിജോ മുണ്ടകത്തില്‍, ആകാശ്‌ ജോളി കിളിരൂര്‍ എന്നിവര്‍ തിരുനാള്‍ പ്രദക്ഷിണത്തിനു നേത്വത്വം നല്‍കി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ശബരിമലയില്‍ കൊടിയേറ്റ്‌ ഇന്ന്‌

ശബരിമലയില്‍ കൊടിയേറ്റ്‌ ഇന്ന്‌

വരവായി, വീണ്ടും പെരുന്നാള്‍

വരവായി, വീണ്ടും പെരുന്നാള്‍

സുവിശേഷ പ്രസംഗക സിസ്റ്റർ കണ്ടത്തിൽ അന്തരിച്ചു

സുവിശേഷ പ്രസംഗക സിസ്റ്റർ കണ്ടത്തിൽ അന്തരിച്ചു

ഭക്‌തിനിര്‍ഭരമായി ആറ്റുകാല്‍ പൊങ്കാല

ഭക്‌തിനിര്‍ഭരമായി ആറ്റുകാല്‍ പൊങ്കാല

ദേശപുണ്യം പകരുന്ന “ അമ്പലപ്പുഴ പള്ളിപ്പാന “യും "ദ്രവ്യകലശ"വും

ദേശപുണ്യം പകരുന്ന “ അമ്പലപ്പുഴ പള്ളിപ്പാന “യും "ദ്രവ്യകലശ"വും

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു