
ആദ്യപാദത്തിലെ തോല്‍വി രണ്ടാംപാദത്തില്‍ കഴുകിക്കളഞ്ഞ ജര്‍മ്മന്‍ക്ലബ്ബ് ഫ്രെയ്ബര്‍ഗ് യൂറോപ്പ ലീഗ് ഫൈനലില്‍. വ്യാഴാഴ്ച നടന്ന സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ 10 പേരുമായി ചുരുങ്ങിയ ബ്രാഗയെ 3 - 1 ന് പരാജയപ്പെടുത്തി ഫ്രെയ്ബര്‍ഗ് തങ്ങളുടെ ആദ്യ യൂറോപ്യന്‍ ഫൈനലില്‍ കടന്നു. കുബ്്ളറിന്റെ ഇരട്ടഗോളുകളും മന്‍സാംബിയുടെ ഗോളുമാണ് തുണയായത്.
ആദ്യ പാദത്തില്‍ 2-1 ന് മുന്നിലായിരുന്ന ഫ്രെയ്ബര്‍ഗ് 4-3 എന്ന അഗ്രിഗേറ്റിലായിരുന്നു ഫൈനലില്‍ കടന്നത്. ബ്രാഗയുടെ മരിയോ ഡോര്ഗെലെസ് യാന്‍-നിക്ലാസ് ബെസ്റ്റെയെ ഫൗള്‍ ചെയ്തതിന് നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ബ്രാഗയുടെ ജീന്‍-ബാപ്റ്റിസ്റ്റ് ഗോര്‍ബിയുടെ ക്ലിയറന്‍സ് ലൂക്കാസ് ക്യൂബ്ലറുടെ കാല്‍മുട്ടില്‍ തട്ടി പോസ്റ്റില്‍ തട്ടി ഉള്ളിലേക്ക് കയറിയതോടെ ഫ്രെയ്ബര്‍ഗ് ആദ്യ ഗോള്‍ നേടി.
20 വയസ്സുകാരനായ മിഡ്ഫീല്‍ഡര്‍ യോഹാന്‍ മന്‍സാംബി പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത മനോഹരമായ ഷോട്ടിലൂടെ ഫ്രെയ്ബര്‍ഗിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു. ലൂക്കാസ് ക്യൂബ്ലര് ഹെഡറിലൂടെ തന്റെ രണ്ടാം ഗോള്‍ നേടി. ബ്രാഗയ്ക്ക് വേണ്ടി പോ വിക്ടര്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും അത് ഫലം കണ്ടില്ല. ഈ വിജയത്തോടെ യൂറോപ്പ ലീഗില്‍ തുടര്‍ച്ചയായി 11 ഹോം വിജയങ്ങളായി.
ഈ റെക്കോഡില്‍ സ്പാനിഷ് ക്ലബ്ബ സെവിയ്യയുടെ റെക്കോര്‍ഡിനൊപ്പം ഫ്രെയ്ബര്‍ഗ് എത്തി. മെയ് 20 ബുധനാഴ്ച ഇസ്താംബൂളില്‍ നടക്കുന്ന ഫൈനലില്‍ ജൂലിയന്‍ ഷൂസ്റ്ററിന്റെ ഫ്രെയ്ബര്‍ഗ് ആസ്റ്റണ്‍ വില്ലയെ നേരിടും.





