
മിര്‍പുര്‍: പാകിസ്താനെതിരായ രണ്ടു മത്സര ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യകളിയില്‍ ബം?ാദേശ് ശക്തമായ നിലയില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബം?ാദേശ് ആദ്യദിനം നാലു വിക്കറ്റിന് 301 റണ്ണടിച്ചു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച നജ്മുള്‍ ഹുസൈന് ഷാന്റോയുടെ സെഞ്ചുറിയും വണ്‍ഡൗണായെത്തിയ മൊമിനുള്‍ ഹഖിന്റെ അര്‍ധസെഞ്ചുറിയും ബം?ാ ഇന്നിങ്സിനു കരുത്തേകി. ഇന്നലെ കളി അവസാനിപ്പിക്കുമ്പോള്‍ അര്ധസെഞ്ചുറിക്കരികെയുള്ള മുഷ്ഫിക്കര്‍ റഹിമി(48)നു കൂട്ടായി എട്ടു റണ്ണുമായി ലിട്ടണ്‍ ദാസാണു ക്രീസില്‍.
ടോസ് നേടി ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഷാന്‍ മസൂദിന്റെ തീരുമാനം ശരിവയ്ക്കുംവിധം പാക് ബൗളര്‍മാര്‍ പന്തെറിഞ്ഞു. ഓപ്പണര്‍മാരായ മഹ്മദുള്‍ ഹസന് ജോയി, ഷാദ്മാന്‍ ഇസ്ലാം എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ കൂടാരം കയറിയതോടെ ബം?ാദേശ് രണ്ടു വിക്കറ്റിന് 31 റണ്ണെന്ന നിലയില്‍ പതറി. ജോയി(എട്ട്)യെ മുഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ച് ഷഹീന് ഷാ അഫ്രീദിയും ഇസ്ലാമി(13)നെ ഹസന് അലിയുമാണ് പുറത്താക്കിയത്. ഇസ്ലാം നല്കിയ ക്യാച്ച് സല്മാന് ആഗ കൈപ്പിടിയിലാക്കി.
എന്നാല്‍ പാകിസ്താന്റെ സന്തോഷം അവിടെത്തീര്‍ന്നു. മൊമിനുള്‍ ഹഖും നായകന് ഷാന്റോയും ചേര്‍ന്ന കൂട്ടുകെട്ട് ബം?ാദേശിനെ രക്ഷിച്ചു. ഏകദിന ശൈലിയില്‍ കളിച്ച ഷാന്റോ നായകനെന്ന നിലയില്‍ അഞ്ചാമത്തെയും ടെസ്റ്റ് കരിയറിലെ എട്ടാമത്തെയും സെഞ്ചുറി തികച്ചാണ് ക്രീസ് വിട്ടത്. ടീം സ്കോര്‍ 31-ല്‍ ഒത്തുചേര്‍ന്ന സഖ്യം പിരിഞ്ഞത് 201 റണ്ണില്‍. 130 പന്തില്‍ 12 ഫോറും ഒരു സിക്സും പറത്തി 101 റണ്ണടിച്ച ഷാന്റോയെ മുഹമ്മദ് അബ്ബാസ് ലെഗ് ബിഫോറില്‍ കുടുക്കി കൂട്ടുകെട്ടു പൊളിച്ചു. ചെറുത്തുനിന്ന മൊമിനുള്‍ ഹഖ് ടീം സ്കോര്‍ 276-ല്‍ വീണു. അര്‍ഹിച്ച സെഞ്ചുറിക്ക് ഒന്‍പതു റണ്ണകലെ ഹഖിനെ നൊമാന്‍ അലി ലെഗ് ബിഫോറാക്കി. 200 പന്തില്‍ 10 ഫോര്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മുഷ്ഫിക്കര്‍ റഹിമും ലിട്ടണ്‍ ദാസും ചേര്‍ന്ന കൂട്ടുകെട്ട് കൂടുതല്‍ നഷ്ടംവരുത്താതെ ആദ്യദിനം ബം?ാദേശ് സ്കോര്‍ 300 കടത്തി.





