
തമിഴിലും മലയാളത്തിലും നിരവധി ആരാധകരുളള നടനാണ് സൂര്യ. ഇപ്പോള്‍ സൂര്യയ്ക്കൊപ്പമുളള ചിത്രവും രസകരമായ ഒരു കുറിപ്പും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന് സൗബിന് ഷാഹിര്‍. സൗബിന്റെ ഭാര്യ ജാമിയ ഷാഹിറും ചിത്രത്തിലുണ്ട്.
തനിക്കും ഭാര്യയ്ക്കും ഇത് മനോഹരമായൊരു നിമിഷമായിരുന്നെന്ന് സൗബിന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സൂര്യയോടുളള സ്നേഹം സൗബിന്റെ വാക്കുകളില്‍ പ്രകടമാണ്. സൂര്യയുടെ വാരണം ആയിരം സിനിമയിലെ ' ഹായ് മാലിനി നാന് കൃഷ്ണന്' എന്ന ഹിറ്റ് ഡയലോഗും ചിത്രത്തിനൊപ്പം സൗബിന് കുറിച്ചു.
നടനായും സംവിധായകനായും മലയാളികള്‍ക്ക് പ്രിയങ്കരനാണ് സൗബിന് ഷാഹിര്‍. 2017ല്‍ പുറത്തിറങ്ങിയ ' പറവ' ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മലയാളത്തിനു പുറമെ തമിഴിലും സജീവമാണ് താരം. രജനികാന്ത് ചിത്രം കൂലിയിലൂടെയാണ് സൗബിന് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ സൗബിന് അഭിനയിച്ച മോണിക്ക എന്ന ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.






