
നിഹാൽസാദിഖും , ഹനാൻ ഷായും പുതിയ തലമുറക്കാരുടെ ഹരം പകരുന്ന ഗായകരാണ്.നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർക്ക് പ്രേഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിറാപുഞ്ചി എന്ന് തുടങ്ങുന്ന മ്യൂമ്പിക്ക് ആൽബം ഏറെ പോപ്പുലറാണ്.
അതിനു ശേഷം ഇരുവരും ഒന്നിച്ച് പാടി അഭിനയിക്കുന്ന ഹണ്ടർ ആന്തമാണ് കാട്ടാളനു വേണ്ടി അയ്യാറാക്കിയിരിക്കുന്നത്. ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ സിനിമക്കു വേണ്ടി ഒരുക്കിയ പ്രൊമോഷൻ ഗാനമാണിത്. ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നതും നിഹാലാണ് . ആരെയും വളരെപ്പെട്ടെന്നു തന്നെ ആകർഷിക്കാൻ പോരും വിധത്തിലുള്ളതാണ് ഈ ഗാനവും ദൃശ്യാവിഷ്ക്കാരണവും . മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ വാർത്താപ്രാധാന്യ മാണ് നേടിയിരിക്കുന്നത്. ഹനാൻ ഷാ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു
മുണ്ട്.
കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഏറെ ശ്രദ്ധയാകർഷിച്ച ചിത്രം കൂടിയാണ് കാട്ടാളൻ. മാർക്കോ ഒരുക്കിയ ക്യൂബ്സ് എൻ്റെർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഓരോ അപ്ഡേഷനും പ്രേഷകർക്ക് ഏറെ ആസ്വാദനം നൽകിപ്പോന്നു.ഇത് ചിത്രത്തിൻ്റെ പ്രതീക്ഷകൾക്ക് ഏറെ ഗുണകരവുമായി . മലയാളത്തിലെ ഹൈഡോസ് ആക്ഷൻ - വയലൻസ് ചിത്രമായിരുന്നു മാർക്കോ. അതിനും മുകളിൽ നിൽക്കും വിധത്തിൽത്തന്നെ യാണ് കാട്ടാളന്റേയും അവതരണം .
നൂറ്റി നാൽപ്പതു ദിവസത്തോളം നീങ്ങുനിന്ന ചിത്രീകരണം..... സൗത്ത് ഇൻഡ്യയിലേയും ബോളിവുഡ്ഡിലേയും മികച്ച അഭിനേതാക്കൾ . ഇന്ന് ഇൻഡ്യൻ സംഗീതത്തിലെ ഏറ്റവും ഹരമായ രവി ബ്രസൂറിൻ്റെ സംഗീതം, ലോക പ്രശസ്തിനേടിയ ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിങ്ങനെ മികച്ച സാങ്കേതിക വിദഗ് ഒരുടെ ഒരു നിര തന്നെ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നത് ചിത്രത്തിൻ്റെ മികവിന് ഏറെ മാറ്റുകൂട്ടുന്നു. കാടാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. ഒരു കാട്ടാളൻ വേട്ടക്കിറങ്ങുന്നതും കാടിനോടും, കാട്ടുമൃഗങ്ങളോടും സാഹസ്സികമായി ഏറ്റുമുട്ടി കരുത്തിൻ്റെ പപ്രതീകമാകുന്ന സാഹസ്സികതയുടെ മുഖമുദ്രയായ ഒരു ചെറുപ്പക്കാരൻ്റെ ഉശിരൻ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ നായകനായി എത്തുന്ന ആൻ്റെണി വർഗീസ് ( പെപ്പെ ) യുവതലമുറയിലെ ഏറ്റം മികച്ച ആക്ഷൻ ഹീറോ എന്ന ലവലിലേക്ക് നയിക്കപ്പെടാൻ മ്പാഹചര്യമൊരുക്കുകയാണ് കാട്ടാളനിലൂടെ. കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, സിദ്ദിഖ്,
റാജ് തിരൺ ദാസ്, ഷോൺ ജോ,വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി ,കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം )തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ - വിനായക് ശശികുമാർ.സുഹൈൽ കോയ.
സംഭാഷണം - ഉണ്ണി. ആർ.
ഛായാഗ്രഹണം - രണ ദേവ്.
എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് - അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.
മെയ് മാസത്തിൽ തായ്ലാൻ്റെ , ഇടുക്കി തേനി, മുംബൈ പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും, ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു. വാഴൂർ ജോസ് .






