
ബോളിവുഡ് താരം കത്രീന കൈഫിന് ഇത്തവണത്തെ മാതൃദിനം ഏറെ സവിശേഷമാണ്. അമ്മയായ ശേഷമുള്ള തന്റെ ആദ്യ മാതൃദിനം ആഘോഷിക്കുന്ന ആവേശത്തിലാണ് താരം. ഈ പ്രത്യേക ദിനത്തില്‍ ഭര്‍ത്താവ് വിക്കി കൗശലും മകന് വിഹാനും ചേര്‍ന്ന് നല്കിയ സര്‍പ്രൈസ് സമ്മാനങ്ങളുടെ മനോഹരമായ ചിത്രങ്ങള്‍ കത്രീന ആരാധകര്‍ക്കായി പങ്കുവെച്ചു.
പിങ്ക് റോസാപ്പൂക്കള്‍ നിറഞ്ഞ മനോഹരമായൊരു പൂച്ചെണ്ടിനൊപ്പം വിക്കിയും വിഹാനും ചേര്‍ന്ന് നല്കിയ കുറിപ്പാണ് ആരാധകരുടെ മനം കവരുന്നത്. ‘എന്റെ പ്രിയതമയ്ക്ക് ആദ്യത്തെ മാതൃദിനാശംസകള്‍! സ്നേഹത്തോടെ വിഹാനും പപ്പ കൗശലും’ എന്നായിരുന്നു ആ കാര്‍ഡിലെ വരികള്‍. മറ്റൊരു ചിത്രത്തില്‍ കത്രീന 'ദി വെരി ഹംഗ്രി കാറ്റര്‍പില്ലര്‍' എന്ന പുസ്തകം വായിച്ചു കൊടുക്കുമ്പോള്‍ വിഹാൻ തന്റെ കുഞ്ഞുവിരലുകൾ കൊണ്ട് പേജ് മറിക്കാൻ സഹായിക്കുന്ന മനോഹരമായ കാഴ്ചയുമുണ്ട്.ആ രാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ സ്നേഹവും ആശംസകളുമായി എത്തുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 7 നായിരുന്നു കത്രീനയ്ക്കും വിക്കിക്കും മകന് വിഹാന് ജനിച്ചത്. ഞങ്ങളുടെ പ്രകാശരശ്മി... വിഹാന് കൗശല്‍... പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചു. ജീവിതം മനോഹരമാണ്. ഞങ്ങളുടെ ലോകം ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞു. വാക്കുകള്‍ക്കതീതമായ നന്ദി' എന്നാണ് മകന്റെ പേര് വെളിപ്പെടുത്തികൊണ്ട് ഇരുവരും കുറിച്ചത്.






