
മകന് ഒര്‍ഹാന്റെ 7 ാം ജന്മദിനത്തില് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍. 7 വര്‍ഷങ്ങള്‍ 7 ആഴ്ചകള്‍ പോലെ കടന്നുപോയി.. നിന്നെ ആദ്യമായി എന്റെ കൈകളില്‍ എടുത്തത് ഇന്നലെ പോലെ തോന്നുവെന്നാണ് മകന്റെ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് സൗബിന് കുറിച്ചത്.
മകന് വളരുന്നതിലുളള അത്ഭുതവും സന്തോഷവും താരം പങ്കുവെക്കുന്നുണ്ട്. തമാശക്കാരനും ബുദ്ധിമാനുമായ ഒരു കൊച്ചു മിടുക്കനായി ഒര്ഹാന് മാറുന്നതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും താരം കുറിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടന്റെ ആശംസ.
7 വര്‍ഷങ്ങള്‍ 7 ആഴ്ചകള്‍ പോലെ കടന്നുപോയി... നിന്നെ ആദ്യമായി എന്റെ കൈകളില്‍ എടുത്തത് ഇന്നലത്തെപ്പോലെ തോന്നുന്നു. ഇപ്പോഴിതാ, വലിയൊരു ഹൃദയമുള്ള, തമാശക്കാരനും ദയാലുവുമായ ഒരു മിടുക്കനായി നീ വളര്‍ന്നിരിക്കുന്നു.
‘നീ വളരുന്നത് കാണുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഞങ്ങളുടെ ദിവസങ്ങളെ ചിരിയും സ്നേഹവും ഊര്‍ജ്ജവും അനന്തമായ സന്തോഷവും കൊണ്ട് നീ നിറയ്ക്കുന്നു. ഓരോ ദിവസവും നീ വളര്‍ന്നു വരുന്ന രീതിയില്‍ എനിക്ക് വലിയ അഭിമാനമുണ്ട്.
എന്റെ കുഞ്ഞു സ്നേഹം ഓഹാന്, ഏഴാം ജന്മദിനാശംസകള്. നിന്റെ ജീവിതം നിന്റെ പുഞ്ചിരി പോലെ എപ്പോഴും തിളക്കമുള്ളതും മനോഹരവുമാകട്ടെ - വലിയ സ്വപ്നങ്ങളും സന്തോഷം നിറഞ്ഞ നിമിഷങ്ങളും, ഒരുപാട് ഫുട്ബോളും ഗോളുകളും വിജയങ്ങളും നിന്നെ തേടി എത്തട്ടെ’ സൗബിന് കുറിച്ചു.
സൗബിന്റെയും ജാമിയയുടെയും മകനായ ഒര്ഹാന് സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ സുപരിചിതനാണ്. കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്കിനൊപ്പമുള്ള ഒര്‍ഹാന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും വൈറലാകാറുണ്ട്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഒര്ഹാന് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്.






