
ഞായറാഴ്ചയായിരുന്നു വിജയ് തമഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗം വൈറലായി മാറിയിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ വിജയ് നടത്തിയൊരു പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹപാഠി കൂടിയായ എഴുത്തുകാരന് മനു ജോസഫ്.
താന്‍ ദാരിദ്ര്യത്തിലൂെടയാണ് വളര്‍ന്നതെന്നും വിശപ്പ് എന്തെന്ന് തനിക്ക് അറിയാമെന്നും വിജയ് പ്രസംഗിച്ചിരുന്നു. വിജയ് യുടെ ഈ പ്രസ്താവന അസംബന്ധമാണെന്നാണ് എസ്ക് പോസ്റ്റിലൂടെ മനു ജോസഫ് പറയുന്നത്. വിജയ് യും താനും മൂന്നാം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നതായും തിരക്കഥാകൃത്ത് കൂടിയായ മനു ജോസഫ് പറയുന്നുണ്ട്.
''തമിഴ്നാട് മുഖ്യമന്ത്രിയായുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ വിജയ് പറഞ്ഞത് താന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നത്, വിശപ്പ് എന്താണെന്ന് തനിക്കറിയാം എന്നാണ്. അത് ശുദ്ധ അസംബന്ധമാണ്. കാരണം അദ്ദേഹം ലയോള സ്കൂളില്‍ മൂന്നാം ക്ലാസില്‍ എന്റെ സഹപാഠിയായിരുന്നു. തന്റെ മകന് സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കിയെടുത്തയാളായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്. അദ്ദേഹത്തിന്റെ അച്ഛനെപ്പോലെ മിക്ക സിനിമക്കാരും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടുണ്ടാകാമെന്നത് ശരിയാണ്. പക്ഷെ അത് തമിഴ്നാട്ടിലെ യഥാര്‍ത്ഥ ദാരിദ്രത്തിന് തുല്യമല്ല. സമ്പന്നരായ മിക്ക ആണ്‍കുട്ടികളും കയ്യില്‍ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. രണ്ടും തീര്‍ത്തും വ്യത്യസ്തമാണ്'' എന്നാണ് അദ്ദേഹം പറയുന്നത്. ദാരിദ്രത്തില്‍ നിന്നും സമ്പന്നതയിലേക്ക് വളർന്നതിന്റെ കഥകളാണ് ഇക്കാലത്തെ ഏറ്റവും വലിയ നുണകളെന്നും മനു ജോസഫ് പറയുന്നു.
In his first speech as Tamil Nadu chief minister, Vijay said that he grew up in poverty, and that he even knows what hunger is. It's bullshit because he was my classmate in the third standard in Loyola School.
His father was a filmmaker who set up his son for a career in films.…— Manu Joseph (@manujosephsan) May 11, 2026
എഴുത്തുകാരനും തിരക്കഥാകൃത്തുമായ മനു ജോസഫിന്റെ പിതാവ് തോരണം എന്ന മലയാള സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. മനു ജോസഫ് എഴുതിയ സീരിയസ് മെന്‍ എന്ന നോവല്‍ ഏറെ പ്രശസ്തമാണ്. ഈ സീരീസ് പിന്നീട് നെറ്റ്ഫ്ളിക്സ് സീരീസായെത്തി കയ്യടി നേടി. നെറ്റ്ഫ്ളിക് സീരീസായ ഡീകപ്പിള്സിന്റെ ക്രിയേറ്ററുമാണ് മനു ജോസഫ്.





