
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമുളള ചിത്രം പങ്കുവച്ച് സംവിധായകന് പ്രിയദര്ശന്. സഞ്ജുവിനൊപ്പം ചിത്രം എടുക്കാന്‍ സാധിച്ചത് വലിയ അഭിമാനമായി കരുതുന്നുവെന്ന് പ്രിയദര്ശന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'' ഒരു ക്രിക്കറ്റ് പ്രേമിയായ മലയാളിയെന്ന നിലയില്‍, സഞ്ജു സാംസണോടൊപ്പം ഒരു ചിത്രത്തിന് വേണ്ടി നില്ക്കാന് സാധിച്ചത് വലിയൊരു അഭിമാനമായി കരുതുന്നു. ഓരോ മലയാളി ക്രിക്കറ്റ് ആരാധകനും ഇത് അഭിമാനം നിറഞ്ഞ നിമിഷമാണ്'', എന്നാണ് പ്രിയദര്ശന് കുറിച്ചത്. നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തുന്നത്.
ഐപിഎല്ലില്‍ 11 വര്‍ഷം രാജസ്ഥാന് റോയല്‍സിന് വേണ്ടി കളിച്ച സഞ്ജു ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയാണ് കളിക്കുന്നത്. സിഎസ്കെയ്ക്കായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സഞ്ജുവാണ്. 11 മത്സരങ്ങളില്‍ നിന്ന് 430 റണ്‍സടിച്ച സഞ്ജു രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടി.






