
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിമിക്രി കലാകാരനും നടനുമായിരുന്നു കൊല്ലം സുധി. മൂന്ന് വര്‍ഷം മുമ്പാണ് ഒരു കാര്‍ അപകടത്തില്‍ താരം മരണപ്പെട്ടത്.
ഇപ്പോഴിതാ സുധിയുടെ നാല്‍പ്പത്തിയേഴാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകന്‍ കിച്ചു. സുധി ജീവിച്ചിരുന്നപ്പോള്‍ അവസാനമായി ആഘോഷിച്ച ജന്മദിനത്തിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചാണ് കിച്ചുവിന്റെ ആശംസ. ' പിറന്നാള്‍ ആശംസകള്‍ അച്ഛാ... നിങ്ങള്‍ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം...' എന്നാണ് കിച്ചു കുറിച്ചത്.
കൊല്ലം സുധിയുടെ ആദ്യത്തെ വിവാഹത്തിലുളള മകനാണ് കിച്ചു. പിന്നീടാണ് രേണുവിനെ സുധി കല്യാണം കഴിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമാണ് ഇപ്പോള്‍ രേണു.






