
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ മുഖ്യമന്ത്രിയായി 18-ന് വി. ഡി സതിശൻ സത്യപ്രതിജ്ഞ ചെയ്യും.ഒപ്പം ഘടകകക്ഷി മന്ത്രിമാരും അന്നേദിവസം അധികാരമേല്‍ക്കും.
പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം 21-ന് ചേരാനാണ് നിശ്ചയിച്ചിരിക്കുന്നത്. അന്ന് തന്നെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 22-നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. 29-ന് നടക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന ഘടകം. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ വ്യക്തമായ രൂപരേഖ നയപ്രഖ്യാപനത്തിലുണ്ടാകും. സാധാരണക്കാരെയും പാവപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുന്ന ഒട്ടനവധി ജനകീയ പ്രഖ്യാപനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ വി.ഡി. സതീശന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള പ്രത്യേക പദ്ധതികള്‍ ഇതിലുണ്ടാകും. നാളെ നടക്കുന്ന നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ മന്ത്രിമാരെക്കുറിച്ചും സ്പീക്കറേ കുറിച്ചും അന്തിമ തീരുമാനമുണ്ടാകും.






