
ചെന്നൈ: എ.ഐ.എ.ഡി.എം.കെ (അണ്ണാ ഡി.എം.കെ)യെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്തത് കൊണ്ട് വിജയ് യ്ക്കുള്ള പിന്തുണ സിപിഐഎം പിന്‍വലിക്കില്ലെന്ന് ടിവികെ. സഖ്യത്തിലേക്ക് എ.ഐ.എ.ഡി.എം.കെ യെയോ അതിന്റെ ഏതെങ്കിലും വിഭാഗങ്ങളെയോ ചേര്‍ത്താല്‍ പിന്തുണ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടി.വി.കെ തള്ളി.
ഭരണത്തില്‍ പങ്കാളികളാകാന്‍ സി.പി.എമ്മിനും വി.സി.കെ ഉള്‍പ്പെടെയുള്ള മറ്റ് മൂന്ന് സഖ്യകക്ഷികള്‍ക്കും നല്കിയ ക്ഷണം ടി.വി.കെ നേതാവ് ആദവ് അര്‍ജുന വീണ്ടും ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് വി.സി.കെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, മന്ത്രിസഭാ വികസനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന അര്‍ജുന, പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
അഞ്ച് സീറ്റുകളുള്ള ടി.വി.കെയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിയാകുമെന്ന് പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രി കൂടിയായ ആദവ് അര്‍ജുന സ്ഥിരീകരിച്ചു. എന്നാല്‍ സി.പി.എം, വി.സി.കെ, സി.പി.ഐ, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) എന്നീ പാര്‍ട്ടികള്‍ (ആകെ 8 സീറ്റുകള്‍) നിലവില്‍ സര്‍ക്കാരിന് പുറത്തുനിന്നുള്ള പിന്തുണയാണ് നല്‍കുന്നത്.
വി.സി.കെ അധ്യക്ഷന്‍ തോല് തിരുമാവളവനെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ട്, സഖ്യകക്ഷികളെല്ലാം ഭരണത്തില്‍ പങ്കാളികളാകണമെന്നത് മുഖ്യമന്ത്രി വിജയന്റെ ആഗ്രഹവും സ്വപ്നവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.വി.കെ എപ്പോഴും സാമൂഹിക നീതിക്ക് ഒപ്പമേ നില്ക്കൂ എന്ന് വ്യക്തമാക്കിയ അര്‍ജുന, ഏപ്രില്‍ 23-ന് നടന്ന തിരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാന്‍ ഡി.എം.കെയിലെ ഒരു വിഭാഗവും എ.ഐ.എ.ഡി.എം.കെ തലവന്‍ എടപ്പാടി കെ. പളനിസ്വാമിയും ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചതായി ആരോപിച്ചു.
തമിഴ്നാട്ടിലെ 234 സീറ്റുകളില്‍ 108 എണ്ണത്തിലും വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കുറവായിരുന്നു ടി.വി.കെയ്ക്ക്. കഴിഞ്ഞ 62 വര്‍ഷമായി തമിഴക രാഷ്ട്രീയം ഭരിച്ചിരുന്ന ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ അസാധ്യമായ ഒരു സഖ്യത്തിന് വരെ ഈ സാഹചര്യം വഴിവെച്ചിരുന്നു. എന്നാല്‍ ഒടുവില്‍ കോണ്‍ഗ്രസ്, വി.സി.കെ, ഇടതുപക്ഷ പാര്‍ട്ടികള്‍, ലീഗ് എന്നിവരുടെ പിന്തുണയോടെ വിജയ് അധികാരം ഉറപ്പിക്കുകയും ജെ. ജയലളിതയ്ക്ക് ശേഷം തമിഴ്നാടിന്റെ ഭരണത്തലവനാകുന്ന ആദ്യ സിനിമാതാരമായി വിജയ് മാറി. നിലവില്‍ ഭൂരിപക്ഷത്തേക്കാള്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് സര്‍ക്കാരിന് അധികമുള്ളത്.






