
പാരീസ്: ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ഫ്രഞ്ച് ടീമില്‍ കിലിയന്‍ എംബാപ്പെയും ബാലന് ഡി ഓര് ജേതാവ് ഒസുമാനെ ഡെംബലെയും. 26 അംഗ ടീമിനെയാണു കോച്ച് ദിദിയര്‍ ദെഷാംപ്സ് പ്രഖ്യാപിച്ചത്്്.
എംബാപ്പെയാണു ടീമിനെ നയിക്കുക. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച ഒലിവര്‍ ജീറൂഡിന്റെ (57) റെക്കോഡിലേക്കാണ് എംബാപ്പെയുടെ (56) പ്രയാണം. ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്മെയ്ന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത താരമാണ് ഡെംബലെ. കഴിഞ്ഞ സീസണില്‍ 35 ഗോളുകളാണ് ഡെംബലെ അടിച്ചിട്ടത്. ബാലന് ഡി ഓര് നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് താരവുമാണ്. സ്ട്രൈക്കര്‍മാരായ മൈക്കിള്‍ ഒലിസ്, ഡിസയര്‍ ദൗ എന്നിവരും പട്ടികയിലുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്ലേ മേക്കര്‍ റയാന് ചെര്‍കി, ആഴ്സണലിന്റെ പ്രതിരോധ താരം വില്യം സാലിബ എന്നിവരും ദെഷാംപ്സിന്റെ ടീമിലുണ്ട്.
2018 ലെ ലോകകപ്പ് നേടിയ ടീമിലെ ലൂക്കാസ് ഹെര്‍ണാണ്ടസ്, എന്‍ഗോളോ കാന്റെ എന്നിവര്‍ മാത്രമാണു തുടരുന്നത്. വമ്പന്‍ താരങ്ങളുടെ അഭാവം ടീം പ്രഖ്യാപനത്തില്‍ ശ്രദ്ധേയമാണ്. റയാല്‍ മാഡ്രിഡ് താരം എഡ്വേഡോ കാമാവിങ, ടോട്ടന്‍ഹാം ഹോട്ട്സ്പറിിന്റെ റാന്‍ഡല്‍ കോളോ മുവാനി എന്നിവരെ ദെഷാംപ്സ് പരിഗണിച്ചില്ല. പരുക്കിന്റെ പിടിയിലുള്ള ലിവര്‍പൂളിന്റെ ഹ്യൂഗോ എക്കിറ്റികെയും പുറത്തായി. മികച്ച താരങ്ങളെക്കാള്‍ ഉപരി ടീമിന്റെ സന്തുലിതാവസ്ഥയ്ക്കാണു മുന്‍ഗണന നല്‍കിയതെന്ന് ദെഷാംപ്സ് വ്യക്തമാക്കി. ജൂണ്‍ 16-ന് ന്യൂജഴ്സിയില്‍ സെനഗലിനെതിരെയാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഐ യില്‍ ഇറാഖ്, നോര്‍വെ എന്നിവരാണ് മറ്റ് ടീമുകള്‍.
ഫ്രാന്‍സ് ടീം:
ഗോള്‍ കീപ്പര്‍മാര്‍: മൈക്ക് മാഗ്നാന്, റോബിന് റിസര്, ബ്രൈസ് സാംബ.
പ്രതിരോധം: ലൂക്കാസ് ഡീഗ്നെ, മാലോ ഗുസേ്റ്റാ, ലൂക്കാസ് ഹെര്‍ണാണ്ടസ്, തിയോ ഹെര്‍ണാണ്ടസ്, ഇബ്രാഹിമെ കൊനാാട്ടെ, മാക്സെന്‍സ് ലാക്രോയിക്സ്, യൂള്‍സ് കുണ്ടെ, വില്യം സാലിബ, ദായോട്ട് ഉപമെക്കാനോ.
മധ്യനിര: എന്‍ഗോളോ കാന്റെ, മാനു കോനെ, അഡ്രിയാന്‍ റാബിയോട്ട്, ഔറേലിയന്‍ ചൗമേനി, വാരന്‍ സെയര്‍ എമറി.
മുന്നേറ്റം: മാഗ്നസ് അക്ലിയോചെ, ബ്രാഡ്ലി ബാര്‍ക്കോള, റയാന് ചെര്‍ക്കി, ഒസ്മാനെ ഡെംബെലെ, ഡിസയര്‍ ദൂയ്, മൈക്കല്‍ ഒലിസ്, കിലിയന്‍ എംബാപ്പെ, ജീന്‍ ഫിലിപ്പ് മാറ്റേറ്റ, മാര്‍ക്കസ് തുറാം.





