
ഷില്ലോങ്: രാജസ്്ഥാന് യുണൈറ്റഡ് എഫ്.സിയെ 4-2 നു തോല്‍പ്പിച്ച് ഷില്ലോങ് ലജോങ് ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ് ഫുട്ബോളില്‍ കിരീട സാധ്യത നിലനിര്‍ത്തി.
സീസണില്‍ ഒരു മത്സരം കൂടി ശേഷിക്കേ ലജോങിന് 13 കളികളിലായി 25 പോയിന്റാണ്. ഒന്നാം സ്ഥാനത്തുള്ള ഡയമണ്ട് ഹാര്‍ബറിന് 12 കളികളിലായി 28 പോയിന്റാണ്. രാജസ്ഥാനെതിരേ ലജോങിനായി ?ാഡി നീസന്‍ ഖാര്, എവര്ബ്രൈറ്റന് സാന, ഫാര്ബ ബുയാം, രുദ്ര വേദ് എന്നിവര്‍ ഗോളടിച്ചു. അലന് ഥാപ്പ, ജെറാഡ് അര്റ്റിഗാസ് എന്നിവരാണു രാജസ്ഥാനായി ഗോളടിച്ചത്.
57 ശതമാനം സമയത്തും പന്ത് രാജസ്ഥാന്റെ പക്കലായിരുന്നു. 13 കളികളില്‍നിന്ന് 17 പോയിന്റുള്ള രാജസ്ഥാന്റെ കിരീട പ്രതീക്ഷകള്‍ നേരത്തെ തന്നെ ഇല്ലാതായിരുന്നു.
രാജസ്ഥാനെതിരേ സമനിലയോ തോല്‍വിയോ നേരിട്ടാന്‍ ലജോങിനു ഡയമണ്ട് ഹാര്‍ബര്‍ കിരീടം ഉറപ്പിക്കുമായിരുന്നു. ലജോങിന്റെ അവസാന മത്സരം ഡയമണ്ടിനെതിരേയാണ്.
ഡയമണ്ട് അടുത്ത മത്സരത്തില്‍ ഡെംപോ ഗോവയോടു സമനില വഴങ്ങിയാല്‍ ലജോങിന് കാര്യങ്ങള്‍ എളുപ്പമായി. ഡയമണ്ട് ജയിച്ചാല്‍ 31 പോയിന്റുമായി കിരീടം നേടും. സമനില നേടിയാലും 29 പോയിന്റുമായി ഡയമണ്ട് ചാമ്പ്യന്മാരാകും. ലജോങിന് ഇനി പരമാവധി നേടാന്‍ സാധിക്കുക 28 പോയിന്റാണ്. ഡെംപോ ഡയമണ്ട് ഹാര്‍ബറിനെ തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ ജയിക്കുകയും ചെയ്താല്‍ ഷില്ലോങ് ലജോങ് ഐ ലീഗ് ജേതാക്കളാകും.





