മുഖ്യമന്ത്രിക്കസേരകളില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് വെള്ള നിറത്തിലുള്ള ടവ്വല്‍. ബ്രിട്ടീഷ് ഭരണകാലത്ത് സർക്കാർ ഓഫീസുകളിൽ അധികാരശ്രേണിയുടെയും വിഐപി സംസ്കാരത്തിന്റെയും പ്രതീകമായി വേരൂന്നിയതാണ്. സർക്കാർ ഓഫീസുകളിൽ, ഒരു വാക്ക് ഉച്ചരിക്കുന്നതിനു മുമ്പുതന്നെ അത്തരം ദൃശ്യ അടയാളങ്ങൾ പലപ്പോഴും അധികാരത്തെയും ശ്രേണിയെയും ആശയവിനിമയം ചെയ്തിരുന്നു.
എന്നാല്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ‘ടൗവ്വല് സംസ്കാരം’ വിജയ് അവസാനിപ്പിച്ചതായിട്ടാണ് സൂചന. സാമൂഹ്യപ്രവർത്തകയുടെ ആഹ്വാനം ഏറ്റെടുത്താണ് അധികാരത്തിന്റെ അടിയാളമായി കണക്കാക്കുന്ന പരമ്പരാഗത രീതി മുഖ്യമന്ത്രി വിജയ് അവസാനിപ്പിച്ചതെന്നാണ് കരുതുന്നത്. തമിഴ്നാട് സർക്കാർ ഓഫീസുകളിലെ വിഐപി കസേരകളിൽ വളരെക്കാലമായി കാണുന്ന ‘ടവൽ സംസ്കാരം’ അവസാനിപ്പിക്കണമെന്ന് കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കംഗുജം വ്യാഴാഴ്ച തമിഴ്നാട് മന്ത്രി ജോസഫ് വിജയിനോട് അഭ്യർത്ഥിച്ചിരുന്നു.
ഇപ്പോഴിതാ അപ്പീൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ, നിശബ്ദമായി പ്രവർത്തിച്ചിരിക്കുകയാണ് തമിഴ് നാട് മുഖ്യമന്ത്രി വിജയ്. ഔദ്യോഗിക പ്രഖ്യാപനമോ പ്രചാരണമോ കൂടാതെ തന്റെ കസേരയിൽ നിന്ന് പരമ്പരാഗത വെളുത്ത ടവൽ നീക്കം ചെയ്തത്. മെയ് 15ന് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ചിത്രങ്ങളില്‍ വിജയ് ഇരിക്കുന്ന കസേരയില്‍നിന്ന് വെള്ളത്തുണി അപ്രത്യക്ഷമായി. ഇതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച ലിസിപ്രിയ, സാധാരണക്കാരുടെ ശബ്ദം താങ്കള്‍ കേള്‍ക്കുന്നുവെന്ന് കുറിച്ചു.
‘‘സന്തോഷം, വിജയ് സാർ. സാധാരണക്കാരുടെ ശബ്ദം താങ്കള്‍ കേള്‍ക്കുന്നു എന്നതിന് ഈ നടപടി ഒരു തെളിവാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്...’’ എന്നാണ് ലിസിപ്രിയ കുറിച്ചത്. ലിസിപ്രിയയുടെ പോസ്റ്റിനോട് വിജയ്യോ തമിഴ്നാട് സർക്കാരോ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ചിത്രങ്ങളില്‍ ഈ ഒരു മാറ്റം വ്യക്തമാണ്.

കാലാവസ്ഥ ആക്ടിവിസ്റ്റായ ലിസിപ്രിയ കംഗുജം ആണ് വിഐപി കസേരകളിലെ ‘ടൗവ്വല് സംസ്കാരം’ അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരുന്നത്. മുഖ്യമന്ത്രിമാർ വിഐപികളാണെന്ന് ജനങ്ങള്‍ക്ക് ഇതിനകം തന്നെ അറിയാമെന്നും ഈ രീതി അവസാനിപ്പിച്ചു കൂടെ എന്നുമായിരുന്നു ലിസിപ്രിയ കംഗുജം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വിജയ്യോട് അഭ്യർഥിച്ചത്.
‘‘ഹലോ വിജയ് സാർ, ഇന്ത്യയിലെ വിഐപി കസേരകളില്‍ തുണി വിരിക്കുന്ന ഈ രീതി (ടൗവ്വല് സംസ്കാരം) നമുക്ക് അവസാനിപ്പിച്ചു കൂടെ? മുഖ്യമന്ത്രിമാർ വിഐപികളാണെന്ന് ജനങ്ങള്‍ക്ക് ഇതിനകം തന്നെ അറിയാം. മന്ത്രിമാരും ഉദ്യോഗസ്ഥരും മുതല്‍ ചെറിയ ഓഫീസർമാർ വരെ ഈ രീതി പിന്തുടരുന്നുണ്ട്. നിങ്ങള്‍ വലിയൊരു പ്രചോദനമാണ് സാർ. ഈ മാറ്റത്തിന് നിങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും....’’ എന്നായിരുന്നു മെയ് 14 ന് ലിസിപ്രിയ പങ്കുവച്ച പോസ്റ്റ്. പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗത്തിന്റെ ചിത്രവും ലിസിപ്രിയ പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ വിജയ് ഇരിക്കുന്ന കസേരയില്‍ വെള്ളത്തുണി വിരിച്ചിരുന്നതായി കാണാം.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ വിജയ് ഇരിക്കുന്ന കസേരയില്‍ വെള്ളത്തുണി ഉണ്ടായിരുന്നെങ്കില്‍ പിറ്റേ ദിവസം മുതല്‍ ഏറ്റവും ഒടുവില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ കസേരയിലെ വെള്ളത്തുണി അപ്രത്യക്ഷമായിട്ടുണ്ട്.

Comments