തിരുവല്ല: പത്തനംതിട്ട ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സീനിയര്‍ നീന്തല്‍ മത്സരങ്ങള്‍ സമാപിച്ചു. മഞ്ഞാടിയിലുള്ള ക്രിസ്റ്റല്‍ ബ്ലൂ സ്വിമ്മിംഗ് പൂളിലായിരുന്ന മത്സരങ്ങള്‍. 30, 31 തീയതികളില്‍ തിരുവനന്തപുരം പിരപ്പന്‍കോട് ഡോ. ബി. ആര്. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാട്ടിക് കോംപ്ലക്സില്‍ വച്ച് നടക്കുന്ന 76-ാമത് സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ടീമിനെ തെരഞ്ഞെടുക്കാനായിരുന്നു മത്സരങ്ങള്‍.
ബിലീവേഴ്സ് സ്വിമ്മിംഗ് പൂള്, സ്പ്ലാഷ് സ്വിമ്മിംഗ് പൂള്, ക്രിസ്റ്റല്‍ ബ്ലൂ സ്വിമ്മിംഗ് പൂള് എന്നിവടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ വിവിധ ഇനങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കി. ബിലീവേഴ്സ് സ്വിമ്മിംഗ് പൂളിലെ അബ്നര് ജോ മാത്യു 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ (30.68 സെക്കന്‍ഡ്), 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ , 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ , 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഒന്നാം നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ബിലീവേഴ്സ് ടീമിലെ തന്നെ ജോനാഥന് ഫിലിപ്പ് ജോഷ്വ 50 മീറ്റര്‍, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നേടി. ലോങ് ഡിസ്റ്റന്‍സ് മത്സരങ്ങളില്‍ സ്പ്ലാഷ് സ്വിമ്മിംഗ് പൂളിന്റെ സ്റ്റീഫന്‍ മികച്ച മുന്നേറ്റം നടത്തി. 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ , 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയ്ക്ക് പുറമെ 50 മീറ്റര്‍ ബാക്ക് സ്ട്രോക്കിലും സ്റ്റീഫന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ബ്രെസ്റ്റ് സ്ട്രോക്ക് വിഭാഗത്തില്‍ ക്രിസ്റ്റല്‍ ബ്ലൂ സ്വിമ്മിംഗ് പൂളിനെ പ്രതിനിധീകരിച്ച റയാന് ജോര്‍ജ് 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ ഒന്നാം സ്ഥാനം നേടി. 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിലും റയാന് ഒന്നാമതെത്തി.





