ഹൈദരാബാദ്: ഐ ലീഗില്‍ ഫുട്ബോളില്‍ ചാന്മാരി എഫ്.സിക്കെതിരേ ശ്രീനിധി ഡെക്കാന്‍ എഫ്.സിക്കു ജയം. ഡെക്കാന്‍ അരീനയില്‍ നടന്ന മത്സരത്തില്‍ 2-1 നാണു ശ്രീനിധി ജയിച്ചത്. ലാല്റാമാവിയയും ഡേവിഡ് കസ്റ്റാന്ഡയും ശ്രീനിധിക്കായി ഗോളടിച്ചു. മര്‍ലോണ്‍ ഡാ അല്മീഡയാണ് ചാന്മാരിക്കായി ഗോളടിച്ചത്.
അജയ് ഛേത്രി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ ശ്രീനിധി പത്തു പേരുമായാണു കളി പൂര്‍ത്തിയാക്കിയത്. കളിയുടെ 59 ശതമാനം സമയത്തും പന്ത് ചാന്മാരി താരങ്ങളുടെ പക്കലായിരുന്നു.
13 കളികളില്‍നിന്ന് 25 പോയിന്റുള്ള ശ്രീനിധി മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഷില്ലോങ് ലജോങിനും 25 പോയിന്റാണ്. ഒന്നാം സ്ഥാനത്തുള്ള ഡയമണ്ട് ഹാര്‍ബര്‍ 12 കളികളില്‍നിന്ന് 28 പോയിന്റ് നേടി. ഇന്നു നടക്കുന്ന മത്സരത്തില്‍ ഡെംപോ സ്പോര്‍ട്സ് ക്ലബിനെ തോല്‍പ്പിച്ചാല്‍ ഡയമണ്ട് ഹാര്‍ബറിന് കിരീടം ഉറപ്പിക്കാം.





