
ധര്‍മ്മശാല: ആറ് വിജയങ്ങള്‍ക്ക് ശേഷം താളംതെറ്റിയ പഞ്ചാബിന് വീണ്ടും തോല്‍വി. ആര്.സി.ബിയോടാണ് ഇക്കുറി പഞ്ചാബ് 'പഞ്ചറായത്'. ടീമിന്റെ തുടര്‍ച്ചയായ ആറാം മത്സരമാണ് പരാജയം രുചിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 222 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ തുടക്കം തന്നെ പാളി. 199 റണ്‍സ് നേടിയ ടീമിന് 23 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോറിലേക്ക് പഞ്ചാബ് എത്തിയത്. ജയത്തോടെ ആര്.സി.ബി. പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറി.
പഞ്ചാബ് ഓപ്പണര്‍മാരെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ റാസിഖ് സലാം ദാര്‍ പുറത്താക്കി. 19/3 എന്ന നിലയിലേക്ക് വീണ ടീമിനെ കൂപ്പര്‍ കൊണ്ണോലി സൂര്യാന്‍ഷ് ഷെഡ്ഗേ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.
ഇരുവരും നാലാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിചേര്‍ത്തപ്പോള്‍ 37 റണ്‍സ് നേടിയ കൊണ്ണോലിയെ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താക്കി. 35 റണ്‍സ് നേടിയ സൂര്യാന്‍ഷ് ഷെഡ്ഗേയുടെ വിക്കറ്റഅ സുയാഷ് ശര്‍മ്മ നേടിയപ്പോള്‍ പഞ്ചാബിന്റെ പാതി നിര കൂടാരം കയറിയിരുന്നു. അഞ്ചാം വിക്കറ്റ് നഷ്ടമായ ശേഷം എത്തിയ ശശാങ്ക് ബെംഗളൂരു ബൗളര്മാര്ക്കതിരേ ആഞ്ഞടിച്ചപ്പോള്‍ ലക്ഷ്യം അവസാന അഞ്ചോവറില്‍ 77 റണ്‍സായി. അഞ്ചാം വിക്കറ്റ് നഷ്ടമായ ശേഷം എത്തിയ ശശാങ്ക് ബെംഗളൂരു ബൗളര്മാര്ക്കതിരേ ആഞ്ഞടിച്ചപ്പോള്‍ ലക്ഷ്യം അവസാന അഞ്ചോവറില്‍ 77 റണ്‍സായിരുന്നു. അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ 63 റണ്‍സായിരുന്ന പഞ്ചാബിനു വേണ്ടിയിരുന്നത്. 32 പന്തില്‍ 67 റണ്‍സ് നേടിയ ശശാങ്ക്-സ്റ്റോയിനിസ് കൂട്ടുകെട്ടിനെ ജോഷ് ഹാസല്‍വുഡ് തകര്‍ത്തു. 25 പന്തില്‍ 37 റണ്‍സ് നേടിയാണ് സ്റ്റോയിനിസ് മടങ്ങിയത്.
ഹാസല്‍വുഡ് എറിഞ്ഞ 17ാം ഓവറില്‍ പഞ്ചാബിന് നേടാനായത് വെറും ഏഴ് റണ്‍സാണ്. ഇതോടെ അവസാന മൂന്നോവറിലെ ലക്ഷ്യം 56 റണ്‍സായിരുന്നു. ഭുവനേശ്വറിനെ രണ്ട് ബൗണ്ടറികള്‍ പായിച്ച ശശാങ്ക് 22 പന്തില്‍ നിന്ന് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കി.
ഓവറിലെ അവസാന പന്തില്‍ അസ്മത്തുള്ള ഒമര്‍സായി സിക്സ് നേടിയപ്പോള്‍ ഓവറില്‍ നിന്ന് 16 റണ്‍സ് പഞ്ചാബ് നേടി. അവസാന രണ്ടോവറില്‍ 40 റണ്‍സായി മാറി. അവസാന ഓവറില്‍ ജയത്തിനായി 33 റണ്‍സ് നേടേണ്ടിയിരുന്ന പഞ്ചാബിന് ശശാങ്കിനെ നഷ്ടമായി. 27 പന്തില്‍ 56 റണ്‍സ് നേടിയ താരത്തെ റാസിഖ് സലാം ദാര്‍ ആണ് പുറത്താക്കിയത്.





