More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഇന്ന് സ്റ്റാര്‍ട്ടാകും ; സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10-ന്

Authored by Web Desk | Last updated: 18 May 2026, 7:02 AM | 1 min read

Print
V.D. Satheesan government to start today; Swearing-in ceremony at 10 AM today
തിരുവനന്തപുരം: പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ച 'ടീം യു.ഡി.എഫ്' വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും സംസ്ഥാനത്തിന്റെ ഭരണസാരഥ്യത്തിലേക്ക്. രാവിലെ 10-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. ഒരുലക്ഷത്തോളംപേരെ സാക്ഷിയാക്കി വി.ഡി. സതീശന്‍ കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായും കോണ്‍ഗ്രസില്‍നിന്നും ഘടകകക്ഷികളില്‍നിന്നും 20 പേര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.


മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിനേത്തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകളുടെ ചുമതലയോടെ മന്ത്രിസഭയില്‍ രണ്ടാമനാകും. സുപ്രധാനമായ ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിതന്നെ വഹിക്കും. ആദ്യം പറഞ്ഞുകേട്ട പട്ടികയില്‍നിന്നു കാര്യമായ മാറ്റങ്ങളോടെയാണ് കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിച്ചത്. അന്തിമപട്ടികയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നവര്‍ക്കു പ്രാമുഖ്യം ലഭിച്ചു. ലഭിച്ച വൈദ്യുതിവകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്നനേതാവ് കെ. മുരളീധരന് ആരോഗ്യവകുപ്പിനു പുറമേ ദേവസ്വത്തിന്റെ ചുമതലയും നല്‍കി അനുനയിപ്പിച്ചു.


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഒ.ജെ. ജനീഷാണ് അപ്രതീക്ഷിതമായി പട്ടികയില്‍ ഇടംനേടിയ പുതുമുഖം. ബിന്ദു കൃഷ്ണയ്ക്കു പുറമേ കെ.എ. തുളസിയേയും ഉള്‍പ്പെടുത്തിയതോടെ മന്ത്രിസഭയില്‍ വനിതാപ്രാതിനിധ്യം രണ്ടായി. എന്നാല്‍, രണ്ടരവര്‍ഷത്തെ ടേം വ്യവസ്ഥയിലാണ് തുളസിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടരവര്‍ഷത്തിനുശേഷം മന്ത്രിസ്ഥാനം ഐ.സി. ബാലകൃഷ്ണനു കൈമാറേണ്ടിവരും. മുതിര്‍ന്നനേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുമാകും.


മുസ്ലിം ലീഗില്‍ രണ്ടരവര്‍ഷത്തിനുശേഷം പാറയ്ക്കല്‍ അബ്ദുള്ളയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കും. നിലവിലെ മന്ത്രിമാരില്‍ ആര് മാറണമെന്നതു പിന്നീട് തീരുമാനിക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. രണ്ടു മന്ത്രിസ്ഥാനത്തിന് വാശിപിടിച്ച കേരളാ കോണ്‍ഗ്രസിന് മന്ത്രി സ്ഥാനത്തിനു പുറമേ ചീഫ് വിപ്പും നല്‍കി അനുനയിപ്പിച്ചു. മോന്‍സ് ജോസഫ് മന്ത്രിയും അപു ജോണ്‍ ജോസഫ് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പുമാകും.


സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമന്ത്രിസഭായോഗം ചേര്‍ന്ന് 21-ന് നിയമസഭായോഗം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ക്കു ശിപാര്‍ശ നല്‍കും. 21-ന് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയും 22-ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. 29-ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. ജൂണ്‍ അഞ്ചിന് പുതിയ സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിക്കുമെന്നാണ് സൂചന. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഇന്നുണ്ടാകും.


Tags

  • v.d. satheesan government
  • swearing-in ceremony

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും