More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സത്യപ്രതിജ്ഞാവേദി രാഷ്ട്രീയ സൗഹാര്‍ദ്ദ വേദി ; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് പ്രതിപക്ഷവും

Authored by Web Desk | Last updated: 18 May 2026, 11:37 AM | 2 min read

Print
Swearing-in Ceremony Turns Into a Stage of Political Harmony
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ അത്യപൂര്‍വമായ സൗഹാര്‍ദ്ദ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. സെന്‍ട്രല്‍ സ്റ്റേഡിയത്തിനകത്തും പുറത്തുമായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെ ആവേശക്കടലിനെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകള്‍.


ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ഒരുമിച്ച് ഒരേ വേദി പങ്കിട്ടു എന്നതാണ് ഈ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏറ്റവും വലിയ സവിശേഷത. അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത വിധം രാഷ്ട്രീയ സൗഹാര്‍ദ്ദത്തിന്റെ വേദിയായി ഇത് മാറി. പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, സിപിഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം എന്നിവര്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.


കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സമുന്നത നേതാക്കളുടെ വന്‍ സാന്നിധ്യം കൊണ്ട് വേദി സമ്പന്നമായിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എംപി എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരും സന്നിഹിതരായിരുന്നു.


യുഡിഎഫ് നിരയില്‍ നിന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, വി.എം. സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും പ്രതിപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഡി. സതീശന്‍ (മുഖ്യമന്ത്രി), രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, ബിന്ദു കൃഷ്ണ, എ.പി. അനില്‍ കുമാര്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, പി.കെ. ബഷീര്‍, കെ.എം. ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്. എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.


കേരള കോണ്‍ഗ്രസ് പ്രതിനിധികളായ അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുന്നത്. ആദ്യ രണ്ടര വര്‍ഷം അനൂപ് ജേക്കബും തുടര്‍ന്ന് ബാക്കി കാലാവധി മാണി സി. കാപ്പനും മന്ത്രിസ്ഥാനം കൈകാര്യം ചെയ്യും. യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാനെയും നിശ്ചയിച്ചിട്ടുണ്ട്.

വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചനയുണ്ട്.


Tags

  • swearing-in ceremony
  • political harmony

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും