
നടി ശ്രീലീലയും ക്രിക്കറ്റ് താരം തിലക് വര്‍മ്മയും പ്രണയത്തിലാണോ? കുറച്ചുകാലമായി പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇരുവരും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഈ വാര്‍ത്തകളില്‍ ശ്രീലീലയുടെ അമ്മ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷമാണ് തിലക് വര്‍മ്മയും ശ്രീലീലയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ആദ്യമായി പ്രചരിക്കാന്‍ തുടങ്ങിയത്. 2025 ഡിസംബറിലെ വൈകുണ്ഠ ഏകാദശി ആഘോഷ വേളയില്‍, ശ്രീലീല അമ്മ ഡോ. സ്വര്‍ണ്ണലതയ്ക്കൊപ്പം ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അതേ സമയത്തുതന്നെ തിലക് വര്‍മ്മയും കുടുംബത്തോടൊപ്പം അവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പ് മത്സരത്തിനിടെയായിരുന്നു അടുത്ത സംഭവം. ശ്രീലീല കളി കാണാന്‍ എത്തിയിരുന്നു, അപ്പോള്‍ അവരുടെ ടീമിലെ ഒരു അംഗം തിലക് വര്‍മ്മയുമായി ബന്ധമുള്ള ജേഴ്സി ധരിച്ചിരുന്നതായി പറയപ്പെടുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്ന തിലക് വര്‍മ്മ, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കളിക്കുന്നത്. പ്രധാനമായും തെലുങ്ക് ചലച്ചിത്ര മേഖലയിലാണ് ശ്രീലീല പ്രവര്‍ത്തിക്കുന്നത്. അനുരാഗ്ബസു സംവിധാനം ചെയ്യുന്ന പ്രണയചിത്രത്തിലൂടെ കാര്‍ത്തിക് ആര്യന്റെ നായികയായി ശ്രീലീല തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
''ഈ പ്രചരണങ്ങള്‍ തികച്ചും വ്യാജമാണ്, ഇതില്‍ ഒട്ടും സത്യാവസ്ഥയില്ല. ഡോ. സ്വര്‍ണ്ണലത 'ഡെക്കാന്‍ ക്രോണിക്കിളിനോട്' പറഞ്ഞു. ഇങ്ങനെയുള്ള കഥകള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല. ശ്രീലീലയും തിലക് വര്‍മ്മയും കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലാണെന്ന് പറയുന്ന റിപ്പോര്‍ട്ടുകളില്‍ ഒരു ശതമാനം പോലും സത്യമില്ല. ഇത് വെറും ഭാവന മാത്രമാണ്. രണ്ട് സംഭവങ്ങളും തികച്ചും യാദൃശ്ചികം മാത്രമായിരുന്നു, അതിനപ്പുറം ഒന്നുമില്ല. അവര്‍ വ്യക്തമാക്കി. എന്നിരുന്നാലും, സോഷ്യല്‍ മീഡിയ ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളില്‍ നിന്ന് ആവശ്യമില്ലാതെ കഥകള്‍ ഉണ്ടാക്കുകയാണ്, ഇത് ഒട്ടും ശരിയല്ല.'' അവര്‍ പറഞ്ഞു.





