മാഡ്രിഡ്: സ്പാനിഷ് കൗമാര താരം ലാമിനെ യമാലിന് ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് കോച്ച് ലൂയിസ് ഡാ ലാ ഫോണ്ടെ.
ഇറാഖ്, പെറു ടീമുകള്‍ക്കെതിരേ നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങളിലും ലോകകപ്പിലെ കേപ് വെര്‍ദെ, സൗദി അറേബ്യ എന്നിവര്‍ക്കെതിരായ മത്സരങ്ങളിലും യമാല്‍ കളിക്കില്ല. ലാ ലിഗയില്‍ ബാഴ്സലോണയ്ക്കായി കളിച്ചു കൊണ്ടിരിക്കേയാണു താരത്തിനു പരുക്കേറ്റത്. ജൂണ്‍ 26 നു യുറുഗ്വേക്കെതിരേ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിനു മുമ്പ് യമാല്‍ കായികക്ഷമത വീണ്ടെടുക്കുമെന്നാണു പ്രതീക്ഷ.
സ്പെയിന് 26 ലോകകപ്പ് ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണു സൂചന. യമാലിന്റെ പരുക്ക് പുര്‍ണമായും ഭേദമാകാന്‍ എട്ട് ആഴ്ച വരെയെടുക്കുമെന്നാണു കരുതുന്നത്. സ്പെയിന്റെ ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ 15 കേപ് വെര്ദെയ്ക്കെതിരേയാണ്. 21 നാണു സൗദി അറേബ്യക്കെതിരായ മത്സരം.





