More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ അഞ്ച്‌ വിക്കറ്റിന്റെ തോല്‍വി.

Authored by Web Desk | Last updated: 18 May 2026, 11:51 PM | 2 min read

Print
srh win
ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ 200 കടക്കാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്വന്തം തട്ടകത്തിലെ അവസാന ഹോം മത്സരത്തില്‍ ടോസ്‌ നേടിയ നായകന്‍ ഋതുരാജ്‌ ഗെയ്‌ക്വാദ്‌ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു.

സഞ്‌ജു സാംസണ്‍ നല്‍കിയ മിന്നല്‍ തുടക്കം മുതലാക്കാത്ത അവര്‍ ഏഴ്‌ വിക്കറ്റിന്‌ 180 റണ്ണെടുത്തു. ഡെവാള്‍ഡ്‌ ബ്രെവിസ്‌ (27 പന്തില്‍ നാല്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 44), കാര്‍ത്തിക്‌ ശര്‍മ (19 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 32) എന്നിവരുടെ പോരാട്ടമാണ്‌ സൂപ്പര്‍ കിങ്‌സിനെ പൊരുതാവുന്ന നിലയിലെത്തിച്ചത്‌. ഋതുരാജും (21 പന്തില്‍ 15) സഞ്‌ജുവും ചേര്‍ന്നാണ്‌ (13 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 27) ചേര്‍ന്നാണ്‌ ഇന്നിങ്‌സ് തുടങ്ങിയത്‌. നിതീഷ്‌ കുമാര്‍ റെഡ്‌ഡി എറിഞ്ഞ ആദ്യ പന്ത്‌ തന്നെ സിക്‌സറടിച്ച്‌ സഞ്‌ജു തുടങ്ങി. മത്സരത്തിലെ ആദ്യ പന്ത്‌ നോബോളായിരുന്നു. രണ്ടാം പന്തും സഞ്‌ജുവിന്റെ ബാറ്റില്‍നിന്ന്‌ അതിര്‍ത്തി കടന്നു. തുടരെ രണ്ട്‌ സിംഗിളുകള്‍. അവസാന പന്തില്‍ സഞ്‌ജുവിന്റെ വക ഫോറും. ആദ്യ ഓവറില്‍ പിറന്നത്‌ 17 റണ്‍. പ്രഫുല്‍ ഹിംഗെ എറിഞ്ഞ രണ്ടാം ഓവറില്‍ സഞ്‌ജു നിര്‍ത്തിയില്ല. തുടരെ മൂന്ന്‌ ഫോറുകളാണു സഞ്‌ജു അടിച്ചിട്ടത്‌.

മൂന്നാം ഓവര്‍ എറിയാനെത്തിയത്‌ നായകന്‍ പാറ്റ്‌ കുമ്മിന്‍സ്‌്. മൂന്നാം പന്തില്‍ ഫലമുണ്ടായത്‌. ഓഫ്‌ സൈഡിനു പുറത്തു പിച്ച്‌ ചെയ്‌ത പന്തില്‍ ബാറ്റ്‌ വച്ച സഞ്‌ജുവിനെ വിക്കറ്റ്‌ കീപ്പര്‍ ഇഷാന്‍ കിഷന്‍ പിടികൂടി. അതേ ഓവറില്‍ തന്നെ ഉര്‍വില്‍ പട്ടേല്‍ (എട്ട്‌ പന്തില്‍ രണ്ട്‌ സിക്‌സറടക്കം 13) തുടരെ രണ്ട്‌ സിക്‌സറടിച്ചു. അഞ്ചാം ഓവറില്‍ സാക്കിബ്‌ ഹുസൈന്‍ ഉര്‍വിലിനെ പുറത്താക്കി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ചെന്നൈ രണ്ടിന്‌ 57 എന്ന നിലയിലായിരുന്നു. പവര്‍പ്ലേയ്‌ക്കു ശേഷം കാര്‍ത്തിക്‌ ശര്‍മയുടെ ബാറ്റിങ്ങാണ്‌ ചെന്നൈ ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. കാര്‍ത്തിക്‌ ശര്‍മയെ പത്താം ഓവറില്‍ പാറ്റ്‌ കുമ്മിന്‍സ്‌ പുറത്താക്കുമ്പോള്‍ ചെന്നൈ 90 ലെത്തിയിരുന്നു. ഋതുരാജ്‌ ഗെയ്‌ക്വാദിന്റെ മെല്ലപ്പൊക്ക്‌ ടീമിനു ക്ഷീണമായി. 21 പന്തുകള്‍ നേരിട്ട ഗെയ്‌ക്വാദ്‌ ഒരു തവണ പോലും പന്ത്‌ അതിര്‍ത്തി കടത്തിയില്ല. 11 ഓവറില്‍ ക്രീസില്‍നിന്ന ഗെയ്‌ക്വാദിനെയും കുമ്മിന്‍സ്‌ തന്നെയാണു പുറത്താക്കിയത്‌. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ബ്രെവിസും ശിവം ദുബെയുമാണ്‌ (23 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 26) ചെന്നൈ സ്‌കോര്‍ 150 കടത്തിയത്‌. ഇരുവരും ചേര്‍ന്ന്‌ 59 റണ്‍ കൂട്ടിച്ചേര്‍ത്തു. ബ്രെവിസിനെ പുറത്താക്കി ഇഷാന്‍ മലിംഗയാണ്‌ കൂട്ടുകെട്ട്‌ പൊളിച്ചത്‌. തൊട്ടടുത്ത ഓവറില്‍ ശിവം ദുബെയെ സാക്കിബ്‌ ഹുസൈനും പുറത്താക്കി. പ്രശാന്ത്‌ വീറാണ്‌ (ഒന്‍പത്‌ പന്തില്‍ 11) ചെന്നൈയെ 180 ലെത്തിച്ചത്‌. പാറ്റ്‌ കുമ്മിന്‍സ്‌ നാല്‌ ഓവറില്‍ 28 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്തു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് കിരീടം ആഴ്‌സണലിന് ; 22 വര്‍ഷത്തിന് ശേഷം ആദ്യനേട്ടം ; ഒരു മത്സരം ബാക്കി നില്‍ക്കേ

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് കിരീടം ആഴ്‌സണലിന് ; 22 വര്‍ഷത്തിന് ശേഷം ആദ്യനേട്ടം ; ഒരു മത്സരം ബാക്കി നില്‍ക്കേ

നെയ്‌മര്‍ ലോകകപ്പില്‍ കളിക്കും

നെയ്‌മര്‍ ലോകകപ്പില്‍ കളിക്കും

കിരീടം ഒരു ജയമകലെ

കിരീടം ഒരു ജയമകലെ

ബാസ്‌കറ്റ്‌ബോള്‍  താര ലേലം

ബാസ്‌കറ്റ്‌ബോള്‍ താര ലേലം

രാജസ്‌ഥാന്‍ റോയല്‍സിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം.

രാജസ്‌ഥാന്‍ റോയല്‍സിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം.

No Image

സഞ്‌ജുവില്ലാത്ത ഏകദിന ടീം