
കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തില്‍ സൈജു കുറുപ്പ് നായകനായെത്തിയ മോഹിനിയാട്ടം തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരിക്കുകയാണ്. ഒടിടി റിലീസിന് ശേഷവും ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം കയ്യടി നേടുകയാണ്. ഗോവിന്ദരാജ എന്ന കഥാപത്രത്തെയാണ് സുരാജ് സിനിമയിൽ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം മമ്മൂട്ടി തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്ന് പറയുകയാണ് സുരാജ്. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഡാർക്ക് ഹ്യൂമർ എന്ന് പറയുന്നത് ഇപ്പോ ട്രെൻഡ് ആയികൊണ്ടിരിക്കുകയാണ്. അത് സ്വീകരിച്ചു തുടങ്ങി ജനങ്ങൾ. ഡാർക്ക് ഹൂമർ വിഭാഗത്തിൽ ഇപ്പോ ലാസ്റ്റ് വന്നതാ നമ്മുടെ മോഹിനിയാട്ടം. കഥ പറഞ്ഞപ്പോൾ സൂപ്പർ ആയിരുന്നു, ഹിറ്റ് ഐഡിയ ആണ്. അത് ഗംഭീരമായിട്ട് തിരക്കഥ എഴുതി സംവിധാനവും നന്നായിട്ടുണ്ട്. ഭരതനാട്യം ടു മോഹിനിയാട്ടം മമ്മൂക്ക കണ്ടു. മമ്മൂക്ക കണ്ടിട്ട് എന്നെ വിളിച്ചിരുന്നു, 'നീ മരിച്ചഭിനയിച്ചു കേട്ടോ.. നീ മരിച്ചതിനുശേഷമുള്ള അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു,' സുരാജ് വെഞ്ഞാറന്മൂട് പറഞ്ഞു.
ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയേറ്ററില്‍ എത്തിയത്. സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് മകച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകള്‍. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജഗദീഷ്, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായര്‍, ജിനില്‍ റെക്സ, ജിവിന് റെക്സ, നിഷ്താര്‍ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സല്‍ഖാന്‍ വിജയ്, സല്‍ഖാന്‍, നായര്‍ ബാബു, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റര്ടൈന്മെന്റ്സിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവരാണ്.






